LiveTV

Live

National

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി.എസ്‌.ടി കൗണ്‍സില്‍ യോഗം ഇന്ന്‌

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി.എസ്‌.ടി കൗണ്‍സില്‍ യോഗം ഇന്ന്‌

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി.എസ്‌.ടി കൗണ്‍സില്‍ യോഗം ഇന്ന്‌. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സിതാരാമന്റെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്‌ യോഗത്തിൽ പങ്കെടുക്കും.

ആന്റി പ്രോഫിറ്ററി അതോറിറ്റിയുടെ കാലാവധി 2020 വരെയാക്കുക. ഇലക്ട്രോണിക്‌ വാഹനങ്ങളുടെ നിരക്ക്‌ 12 ല്‍ നിന്ന്‌ 5 ശതമാനമാക്കുക തുടങ്ങിയവയാണ്‌. പ്രധാന അജണ്ട. ലോട്ടറി നികുതി എകീകരണം പഠിക്കാന്‍ നിയോഗിച്ച എട്ടംഗ സമിതിയുടെ റിപ്പോര്‍ട്ടും പരിഗണനക്ക് വരും. ജി.എസ്‌.ടി കൗണ്‍സിലിന്‌ മുന്നോടിയായി പൊതു ബജറ്റ്‌ സംബന്ധിച്ച ചര്‍ച്ചയും. ധനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കും. യോഗത്തിൽ സംസ്ഥാനങ്ങള്‍ ബജറ്റിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും.