LiveTV

Live

National

സര്‍ക്കാര്‍ സഹായം ലഭ്യമായില്ല; 3 വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ നടന്നത് വന്‍ കര്‍ഷക ആത്മഹത്യ

ഈ വർഷം ജനുവരി മുതൽ മാർച്ച് മാസം വരെയായി 610 പേരാണ് ആത്മഹത്യ ചെയ്തത്.

സര്‍ക്കാര്‍ സഹായം ലഭ്യമായില്ല; 3 വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ നടന്നത് വന്‍ കര്‍ഷക ആത്മഹത്യ

മൂന്ന് വർഷത്തിനിടെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് പന്ത്രണ്ടായിരത്തോളം കർഷകരെന്ന് സർക്കാർ. 2015 - 2018 കാലയളിവിനുള്ളിൽ സംസ്ഥാനത്ത് ജീവനൊടുക്കിയ കർഷകരുടെ വിവരങ്ങൾ പുറത്ത് വിട്ടത് മഹാരാഷ്ട്ര അസംബ്ലിയാണ്.

ആകെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 12,021 ആണ്. ഇതിൽ 6,888 പേരുടെ കേസിൽ സർക്കാർ സഹായത്തിന് അർഹതയുള്ളവരായിരുന്നു ഇവരെന്നും പ്രാദേശികതല അന്വേഷണത്തിൽ വ്യക്തമാവുകയുണ്ടായെന്നും സർക്കാർ സഭയിൽ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെയായി ജീവനൊടുക്കിയ 6,845 കർഷകരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകുകയുണ്ടായി. ഈ വർഷം ജനുവരി മുതൽ മാർച്ച് മാസം വരെയായി 610 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 192 പേർ സർക്കാർ സഹായത്തിന് അർഹരായിരുന്നുവെന്നും സർക്കാർ സഭയിൽ അറിയിച്ചു.