LiveTV

Live

National

സ്വയം തല തല്ലിപ്പൊട്ടിച്ച ശേഷം പൊലീസിനെ പഴിചാരി ബി.ജെ.പി എം.എല്‍.എ; വീഡിയോ പുറത്തുവിട്ട് പൊലീസ്

ഹൈദരാബാദിലെ ഗോശാമഹല്‍ എം.എല്‍.എ ആയ ടി രാജാ സിങിന്‍റെ ആരോപണങ്ങളാണ് പൊലീസ് വീഡിയോ പുറത്തുവിട്ട് പൊളിച്ചത്.

 സ്വയം തല തല്ലിപ്പൊട്ടിച്ച ശേഷം പൊലീസിനെ പഴിചാരി ബി.ജെ.പി എം.എല്‍.എ; വീഡിയോ പുറത്തുവിട്ട് പൊലീസ്

പൊലീസ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന ബി.ജെ.പി എം.എല്‍.എയുടെ ആരോപണം കള്ളമെന്ന് തെളിയിച്ച് പൊലീസ് വീഡിയോ പുറത്തുവിട്ടു. ഹൈദരാബാദിലെ ഗോശാമഹല്‍ എം.എല്‍.എ ആയ ടി രാജാ സിങിന്‍റെ ആരോപണങ്ങളാണ് പൊലീസ് വീഡിയോ പുറത്തുവിട്ട് പൊളിച്ചത്.

ജുമെറത് ബസാറില്‍ റാണി അവന്തി ഭായി ലോധിന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. കോര്‍പറേഷന്‍റെ അനുമതിയില്ലാതെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസ് തന്നെ ആക്രമിച്ചെന്നായിരുന്നു രാജയുടെ പരാതി.

എന്നാല്‍ രാജ കല്ലുകൊണ്ട് സ്വയം തലയ്ക്ക് ഇടിക്കുന്നതും പൊലീസ് ഇയാളെ തടയാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. എം.എല്‍.എയെ അക്രമിക്കുകയോ ലാത്തിച്ചാര്‍ജ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എം.എല്‍.എയാണ് പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും ഹൈദരാബാദ് ഡി.സി.പി ശ്രീനിവാസ് പറഞ്ഞു.