LiveTV

Live

National

ബംഗാളില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര്‍ മരിച്ചു

ഒരു സംഘം ആളുകള്‍ തോക്കും നാടന്‍ ബോംബുകളുമായെത്തി ആക്രമിക്കുകയായിരുന്നു.

ബംഗാളില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര്‍ മരിച്ചു

പശ്ചിമ ബംഗാളില്‍ വീണ്ടും സംഘര്‍ഷം. രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ ഭാത്പാരയിലാണ് സംഘര്‍ഷമുണ്ടായത്. ഒരു സംഘം ആളുകള്‍ തോക്കും നാടന്‍ ബോംബുകളുമായെത്തി ആക്രമിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു.

കൂടുതല്‍ ദ്രുത കര്‍മസേനയെ പ്രദേശത്ത് വിന്യസിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.