LiveTV

Live

National

ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്; ഇലക്ഷൻ കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷനോട് രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു ദിവസം നടത്തണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു

ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്; ഇലക്ഷൻ കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഗുജറാത്തില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളില്‍ നടത്താനുള്ള നീക്കത്തിനെതിരായ ഹരജിയിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. സംസ്ഥാനത്തുനിന്നുള്ള കോണ്‍ഗ്രസ് നേതാവ് പരേഷ്ഭായ് ധനാനിയാണ് ഹരജി നൽകിയത്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.

അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് 2 സീറ്റ് ഒഴിവ് വന്നത്. നിലവിലെ അംഗബലം വച്ച് ഒഴിവ് വരുന്ന രണ്ട് സീറ്റില്‍ ഒന്ന് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കും. എന്നാല്‍ അതിന് ഒരേ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കണം.

അല്ലാത്ത പക്ഷം സഭയില്‍ ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് ആ സീറ്റും നേടാനാവുമെന്നായിരുന്നു കോൺഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനോട് രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു ദിവസം നടത്തണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.