LiveTV

Live

National

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് സ്ഥാപിച്ച സന്നദ്ധ സംഘടന ലോയേഴ്‌സ് കളക്ടീവിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് സ്ഥാപിച്ച സന്നദ്ധ സംഘടന ലോയേഴ്‌സ് കളക്ടീവിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് സ്ഥാപിച്ച സന്നദ്ധ സംഘടന ലോയേഴ്‌സ് കളക്ടീവിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ലോയേഴ്‌സ് കളക്ടീവ് പ്രസിഡണ്ടും അഭിഭാഷകമുമായ ആനന്ദ് ഗ്രോവര്‍ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ കേസെടുത്തു. വിദേശ സംഭാവന ചട്ടം ലംഘിച്ചെന്നാണ് ആരോപണം.

ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലോയേഴ്സ് കളക്ടീവിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ദിര ജയ്സിങിന്റെ ഭര്‍ത്താവും ലോയേഴ്സ് കളക്ടീവ് പ്രസിഡണ്ടുമായ ആനന്ദ് ഗ്രോവര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദേശ സംഭാവന വിവിധ വഴിക്ക് ചിലവാക്കി എന്നാണ് പരാതി. സംഭാവന ഉപയോഗിച്ച് ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്സിങും വിമാന യാത്രകള്‍, ധര്‍ണകള്‍,എംപിമാര്‍ക്ക് വക്കാലത്ത് എന്നിവ നടത്തി എന്ന് എഫ്ഐആറില്‍ പറയുന്നു. 2016ല്‍ ലോയേഴ്‌സ് കളക്ടീവിനെതിരെ വിവിധ നിയമലംഘനം ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.

സി.ബി.ഐ നടപടിയെ അപലപിച്ച ലോയേഴ്സ് കളക്ടീവ് അമിത് ഷാ, മറ്റ് ബിജെപി നേതാക്കള്‍, മോദി സര്‍ക്കാര്‍ തുടര്‍ങ്ങിയവര്‍ക്കെതിരായ കേസുകളില്‍ നിയമസഹായം നല്‍കിയതാണ് സിബിഐ നീക്കത്തിന് കാരണമെന്ന് പ്രതികരിച്ചു. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് തൊട്ട് പിന്നാലെയാണ് ലോയേഴ്സ് കളക്ടീവിനെതിരായ നടപടി. ലോയേഴ്സ് കളക്ടീവിന് 2006 മുതല്‍ 2015 വരെ ലഭിച്ച വിദേശ വരുമാനം 32 കോടിയാണ്.