LiveTV

Live

National

പുൽവാമയിൽ പൊലീസ്‌ സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം

പരിക്കുകളോടെ 7 പ്രദേശവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പുൽവാമയിൽ പൊലീസ്‌ സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം

ജമ്മുകശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പുൽവാമയിൽ പൊലീസ്‌ സ്റ്റേഷന് നേരെയാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. പരിക്കുകളോടെ 7 പ്രദേശവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഭീകരരുടെ ആക്രമണം. പുൽവാമയിൽ പൊലീസ്‌ സ്റ്റേഷന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയതിനെ തുടർന്ന് നിരവധി പ്രദേശവാസികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. പിന്നാലെ സ്ഥലത്ത് സൈന്യം വലിയ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി ഉള്ള തിരച്ചിൽ ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി .കഴിഞ്ഞ ദിവസം പുൽവാമയിൽ ഫെബ്രുവരി 14 മോഡൽ ആക്രമണം സൈന്യത്തിന് നേരെ നടത്താൻ ഭീകരർ ശ്രമിച്ചിരുന്നു. സ്ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഫെബ്രുവരി 14 ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരരിൽ ഒരാളായ ജെയ്ഷെ മുഹമ്മദ് ഭീകരൻ സജാദ് ഭട്ടിനെ വധിക്കാനും സൈന്യത്തിനായി. ഇതിനിടെ അനന്തനാഗ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഭീകരർ സൈന്യവുമായി ഏറ്റുമുട്ടുകയും ചെയ്തു.