LiveTV

Live

National

തൃണമൂലില്‍ നിന്നും ബി.ജെ.പിയേക്ക് കൂടുമാറി പ്രവര്‍ത്തകര്‍; പ്രതികരണവുമായി മമത

18 ലോക്സഭാ സീറ്റുകളാണ് ഇത്തവണ ബംഗാളിൽ നിന്നും ബി.ജെ.പി കരസ്ഥമാക്കിയത്.

തൃണമൂലില്‍ നിന്നും ബി.ജെ.പിയേക്ക് കൂടുമാറി പ്രവര്‍ത്തകര്‍; പ്രതികരണവുമായി മമത

തൃണമൂൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബി.ജെ.പിയിൽ‌ ചേരുന്നതിൽ പ്രതികരണവുമായി മമതാ ബാനർജി. തൃണമൂൽ വലിച്ചെറിയുന്ന ചപ്പ് ചവറുകൾ ശേഖരിക്കുന്ന പണിയാണ് ബി.ജെ.പിക്ക് ഇപ്പോഴുള്ളതെന്ന് മമതാ ബാനർജി പറഞ്ഞു. ബൻഗാവോനിൽ നിന്നുള്ള തൃണമൂൽ നേതാവും 12 കൗൺസിലർമാരും ബി.ജെ.പിയിൽ ചേർന്നതിനിടെയാണ് മമതാ ബാനർജി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.

ദുരാഗ്രഹികളാണ് പാർട്ടി വിട്ട് പോയതെന്നാണ് മമത പറഞ്ഞത്. ഇവരെ കുറിച്ചോർത്ത് നിരാശരാകേണ്ട കാര്യം പാർട്ടിക്കില്ല. വിശ്വാസവഞ്ചകരെ പുറത്താക്കി ആത്മർഥതയുള്ള പ്രവർത്തകരെ കൂടെ നിർത്താനാണ് തങ്ങൾ ശ്രമിക്കുന്നത്. പാർട്ടി വിടാൻ താത്പര്യമുള്ളവർ ഇനിയും ഉണ്ടെങ്കിൽ എത്രയും നേരത്തെ പുറത്ത് പോകണമെന്നും മമതാ ബാനർജി പറഞ്ഞു.

18 ലോക്സഭാ സീറ്റുകളാണ് ഇത്തവണ ബംഗാളിൽ നിന്നും ബി.ജെ.പി കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ ലഭിച്ച രണ്ട് സീറ്റുകളുടെ സ്ഥാനത്താണിത്. തൃണമൂലിന്റെ നാൽപ്പതോളം എം.എൽ.ഏമാർ ബി.ജെ.പിയുമായി ബന്ധപ്പെട്ട് വരികയാണെന്നും, ഉടൻ തന്നെ വലിയൊരു കൂടുമാറ്റം ബംഗാളിൽ സംഭവിക്കുമെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

എന്നാൽ 2021ല്‍ നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി തൃണമൂൽ കോൺഗ്രസിനെ നവീകരിക്കേണ്ടതുണ്ടെന്ന വാദം മമത തള്ളി. ഒരാൾക്ക് പകരം 500 പേർ പാർട്ടിയിലേക്ക് കടന്ന് വരുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.