LiveTV

Live

National

മോദി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്നും പിന്മാറി മമതാ ബാനര്‍ജി

മോദി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്നും പിന്മാറി മമതാ ബാനര്‍ജി

മോദി വിളിച്ച സർവകക്ഷി യോഗത്തിന് വിസമ്മതം അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ‘വൺ നാഷൻ, വൺ എലക്ഷൻ’ എന്നാവശ്യത്തിനായി പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ നിന്നാണ് മമത പിൻമാറിയത്. പാർലമെന്ററികാര്യ മന്ത്രി പ്രഭാത് ജോഷിക്ക് ഇത് സംബന്ധിച്ച കത്ത് മമതാ ബാനർജി കെെമാറി.

തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചത്. എന്നാൽ ഇതുപോലുള്ള ഗൗരവപരമായ കാര്യം ചുരുങ്ങിയ നേരം കൊണ്ട് തീരുമാനിമെടുക്കേണ്ട ഒന്നല്ലെന്നും, അത് നീതിയുക്തമായിരിക്കില്ലെന്നുമാണ് മമത വ്യക്തമാക്കിയത്.

തിടുക്കത്തിൽ കാര്യം തീരുമാനിക്കുന്നതിന് പകരം, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വെള്ള പേപ്പറിൽ അവരുടെ ഭാഗങ്ങൾ ഉന്നയിക്കാൻ ആവശ്യമായ സമയം നൽകുകയാണ് ചെയ്യേണ്ടതെന്ന് മമതാ ബാനർജി പറഞ്ഞു. മറ്റ് ചില രാഷ്ട്രീയ പാർട്ടികളും സർക്കാർ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും, സർവകക്ഷി യോഗത്തിൽ നിന്നും വിട്ട് നിൽക്കുന്നതായി ആരും പ്രഖ്യാപിച്ചിട്ടില്ല.