LiveTV

Live

National

‘ഡോക്ടര്‍മാരുടെ സുരക്ഷ പ്രധാനപ്പെട്ട കാര്യം തന്നെ’

കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഹരജി നല്‍കിയിട്ടുണ്ട്.

‘ഡോക്ടര്‍മാരുടെ സുരക്ഷ പ്രധാനപ്പെട്ട കാര്യം തന്നെ’

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നത് പ്രാധാന്യമുള്ള കാര്യം തന്നെയെന്ന് സുപ്രീംകോടതി. പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ബംഗാളിൽ നിന്നുള്ള അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഹർജി നല്‍കിയത്. പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച പശ്ചാത്തലത്തിലായിരുന്നു ഹർജി നല്‍കിയത്.

കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഹരജി നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യ കാന്ത് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അവധിക്ക് ശേഷം ഉചിതമായ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യുമെന്നും കോടതി അറിയിച്ചു.