മാധ്യമ പ്രവര്‍ത്തകരെ യോഗത്തില്‍ അനുവദിക്കില്ലെന്ന് മമത; സമവായ ചര്‍ച്ച ബഹിഷ്ക്കരിച്ച് ഡോക്ടര്‍മാര്‍
പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് നടക്കുകയാണ്

സമവായ ചര്‍ച്ചക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡോക്ടര്‍മാരെ ക്ഷണിച്ചിട്ടും ചില നിബന്ധനകള്‍ മുന്നോട്ട് വച്ച് ഡോക്ടര്‍മാര്‍ മാറി നില്ക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ യോഗത്തില്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയിൽ നിന്ന് തങ്ങൾക്ക് ചർച്ചക്കായി ക്ഷണം ലഭിച്ചിട്ടില്ലെനും സമരം ചെയ്യുന്ന ഡോക്റ്റർമാർ പറഞ്ഞു.
പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് നടക്കുകയാണ്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്കരിക്കരിച്ചു. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമാകും ഇന്ന് പ്രവര്‍ത്തിക്കുക.
Adjust Story Font
16