LiveTV

Live

National

കാർഷിക രംഗത്തെ സമൂലമാറ്റത്തിനായി ഉന്നതാധികാര സമിതിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി

രാഷ്ട്രപതി ഭവനിൽ ചേർന്ന നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിലാണു പ്രഖ്യാപനം. 

കാർഷിക രംഗത്തെ സമൂലമാറ്റത്തിനായി ഉന്നതാധികാര സമിതിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി

കാർഷിക രംഗത്തെ സമൂലമാറ്റത്തിനായി ഉന്നതാധികാര സമിതിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിൽ ചേർന്ന നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിലാണു പ്രഖ്യാപനം. അതേസമയം നീതിആയോഗ് പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്നും പ്ലാനിങ് കമ്മീഷന് പകരം ആകാൻ നീതി ആയോഗിന് സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഗവേണിങ് കൗൺസിൽ യോഗത്തിൽ കുറ്റപ്പെടുത്തി.

2022 ഓടെ കർഷകർക്ക് ഇരട്ടി വരുമാനം ഉറപ്പാക്കും എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷികരംഗത്തെ സമൂല മാറ്റത്തിനായി ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നും പ്രഖ്യാപിച്ചു. മത്സ്യബന്ധന മേഖല, കന്നുകാലി വളർത്തൽ, പഴം പച്ചക്കറി കൃഷി തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ് എന്നും നീതി ആയോഗ് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു .ഉന്നതാധികാര സമിതി യോഗം വൈകാതെ ചേരും. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നു നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ വ്യക്തമാക്കി. രാജ്യത്തെ വിവിധ ഇടങ്ങളിൽ കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറിയതും രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിക്ക് പിന്നിൽ കർഷകരോഷം ആണെന്നതുമാണ് കാർഷികരംഗത്ത് ഇത്തവണ ഊന്നൽ നൽകാൻ കാരണം. അതേസമയം യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ നീതി ആയോഗ് നെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

നീതി ആയോഗ് പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്നും പ്ലാനിങ് കമ്മീഷന് പകരം ആകാൻ നീതി ആയോഗിന് സാധിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പ്ലാനിങ് കമ്മീഷൻ ഇല്ലാതായതോടെ കൂടി കേരളത്തിന് നേരത്തേ ലഭിച്ചിരുന്ന സാമ്പത്തിക സഹായം ഇല്ലാതായെന്നും യോഗത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നീതി ആയോഗ് യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി,തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവര്‍ പങ്കെടുത്തില്ല.