LiveTV

Live

National

മുസഫര്‍പൂരില്‍ കുട്ടികളുടെ കൂട്ടമരണം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ബീഹാറിലെത്തി

ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്

മുസഫര്‍പൂരില്‍ കുട്ടികളുടെ കൂട്ടമരണം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ബീഹാറിലെത്തി

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 80 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം ‌മുസഫര്‍പൂരിലെത്തി. മരിച്ച കുട്ടികളുടെ എണ്ണം 80 ആയിട്ടുണ്ട്. അസുഖബാധയെത്തുടര്‍ന്ന് 100ല്‍ അധികം കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്.

Also read: മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 80 ആയി

ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍-അതായത് 69 പേര്‍- മസ്തിഷ്ക ബാധയെത്തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വകാര്യ ആശുപത്രിയായ കെജ്രിവാള്‍‍ ആശുപത്രിയില്‍ 11 കുട്ടികളും മരിച്ചു. ആകെ 80 കുട്ടികളാണ് മരിച്ചു. നിലവില്‍ 100ല്‍ അധികം കുട്ടികള്‍ മസ്തിഷ്ക ജ്വ‌ര ബാധയെ‌ത്തുടര്‍ന്ന് ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥിതിഗതികള്‍‍ വിലയിരുത്താനായി മുസഫര്‍പൂറിലെത്തിയത്.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത് സന്ദര്‍ശനം നടത്തിയത്. സഹമന്ത്രി അശ്വിനി ചൌബെ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സോറന്‍ എന്നിവരും സംഘത്തിലുണ്ട്. ശക്തമായ പനിയും തലവേദനയും വിറയലുമാണ് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍. രോഗഭീതിയെ തുടര്‍ന്ന് ജൂണ്‍ 22 വരെ സ്കൂളുകള്‍‍ക്ക് അവധി നല്‍കിയിട്ടുണ്ട്.