LiveTV

Live

National

കശ്മീരില്‍ പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ഭീകര സംഘടനയായ ഗസ്‍വത്തുല്‍ ഹിന്ദിന്‍റെ തലവന്‍ സാക്കിര്‍ മൂസയുടെ കൊലയിലുള്ള പ്രതികാരമായാണ് ഭീകരാക്രമണ പദ്ധതി

കശ്മീരില്‍ പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ജമ്മുകശ്മീരില്‍ പുല്‍വാമ മാതൃകയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സുരക്ഷ ഏജന്‍സിയുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് വിഭാഗമാണ് ഇന്ത്യക്ക് ഈ വിവരം കൈമാറിയത്. പുല്‍വാമയിലെ അവന്തിപുരയില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് വിവരം.

പുല്‍വാമ ഭീകരാക്രമണ മാതൃകയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകള്‍ ഉപയോഗിച്ച് വാഹനത്തില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് വിവരം. ഏതെങ്കിലും സൈനിക ആസ്ഥാനമോ മറ്റേതെങ്കിലും പ്രധാന സ്ഥലമോ ആക്രമിക്കാനായിരുന്നു പദ്ധതി. പാകിസ്ഥാനാണ് ഇതുസംബന്ധിച്ച വിവരം ഇന്ത്യക്ക് കൈമാറിയത്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കാണ് വിവരം ലഭിച്ചതെന്ന് ഇന്ത്യയിലെ സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അമേരിക്കയുമായും വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

പുല്‍വാമ ജില്ലയിലെ തന്നെയുള്ള അവന്തിപുരയിലാണ് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടത്. ദേശീയ സുരക്ഷ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ സാക്കിര്‍ മൂസയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടത്.

ഭീകര സംഘടനയായ അല്‍ഖാഇദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗസ്‍വത്തുല്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനായിരുന്നു ഇയാളെന്നാണ് ഇന്‍റലിജന്‍സ് വിവരം. ഈ സാഹചര്യത്തില്‍ കശ്മീരില്‍ സുരക്ഷ സേന അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണ കശ്മീരില്‍ കൂടുതല്‍ സുരക്ഷ സൈനികരെ വിന്യസിച്ചേക്കുമെന്നാണ് വിവരം.