Top

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം; ചര്‍ച്ച അടച്ചിട്ട മുറിയില്‍ വേണ്ട,വേദി ഇന്ന് അറിയിക്കാമെന്ന് മറുപടി

സമരക്കാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മമത ബാനര്‍ജി

MediaOne Logo

Web Desk

  • Published:

    16 Jun 2019 8:06 AM GMT

  • Updated:

    2019-06-16 08:06:20.0

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം;  ചര്‍ച്ച അടച്ചിട്ട മുറിയില്‍ വേണ്ട,വേദി ഇന്ന്  അറിയിക്കാമെന്ന് മറുപടി
X

ബംഗാളിലെ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് സമരം ഏഴാം ദിവസം തുടരവേ ചർച്ചക്ക് സാധ്യത തെളിയുന്നു. മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ചക്ക് സന്നദ്ധമാണെന്നറിയിച്ചു. സെക്രട്ടേറിയറ്റില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്താമെന്ന നിര്‍ദേശം തള്ളിയ ഡോക്ടര്‍മാര്‍ ചർച്ചയുടെ വേദി ഇന്ന് ജനറൽ ബോഡി യോഗം ചേർന്ന ശേഷം അറിയിക്കാമെന്ന് മറുപടി നല്‍കി.

അതേസമയം ഡോക്ടരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് പ്രതിഷേധക്കാരോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു. ഡോക്ടര്‍‍മാരുടെ സുരക്ഷയും സഹകരണവും ഉറപ്പാക്കുമെന്നും അക്രമികളെ അഴിക്കുളളിലാകുമെന്നും ഡോക്ടര്‍മാര്‍ക്ക് മമത ഉറപ്പ് നല്‍‍കി. സമരത്തില്‍ നിന്ന് പിന്മാറി ജോലിയില്‍ പ്രവേശിക്കണമെന്ന് ഡോക്ടര്‍മാരോട് മമത ആവശ്യപ്പെട്ടു.

ये भी पà¥�ें- ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിക്കുന്നു; സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഡോക്ടര്‍മാരോട് മമത

ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം വലഞ്ഞിരിക്കുകയാണ് രോഗികള്‍‍.നാളെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിപിച്ച രാജ്യവ്യാപക പണിമുടക്ക് കൂടിയാകുമ്പോള്‍ പ്രശ്നം രൂക്ഷമാകും.ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ചത്.

ആദ്യം വിസമ്മതിച്ച ഡോക്ടര്‍മാര്‍ നിലവില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നു എന്നും പരുക്കേറ്റ ഡോക്ടറുടെ ചികിത്സ ചിലവ് ഏറ്റെടുക്കുമെന്നും മമത അറിയിച്ചു.പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ കൊല്‍ക്കത്ത ഹൈകോടതിയും കേന്ദ്രവും നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടര്‍മാരെ അപമാനിക്കുന്നവര്‍ക്കെതിരെ കൃത്യമായ നടപടി എടുക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിട്ടുണ്ട്.കൊല്‍ക്കൊത്ത എന്‍.ആര്‍.എസ് ആശുപത്രിയില്‍ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

TAGS :
Next Story