LiveTV

Live

National

മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 80 ആയി

ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്

മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 80 ആയി

ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 80 ആയി. നൂറിലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുസഫര്‍പൂര്‍ സന്ദര്‍ശിക്കുന്നുണ്ട്.

അതേസമയം ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട് . സ്ഥിതിഗതികളെ നേരിടാന‍്‍ തക്കതായ നടപടികൾ കൈക്കൊള്ളാൻ ആരോഗ്യ മന്ത്രാലയത്തിനും ,ജില്ലാ അധികാരികൾക്കും ഡോക്റ്റര്മാര്‍ക്കും വേണ്ട നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്.