LiveTV

Live

National

കോയമ്പത്തൂരിൽ ഐ.എസ് അനുകൂലികളെന്നാരോപിച്ചു മൂന്ന് പേരെ അറസ്റ്റ് ചെയ്തു; ജൂണ്‍ 28 വരെ റിമാൻഡിൽ

ഇതോടെ ഒരാഴ്ചക്കിടെ ഐ.എസ് ബന്ധത്തിന്റെ പേരിൽ കോയമ്പത്തൂരിൽ നിന്ന് ഒമ്പതു പേരാണ് അറസ്റ്റിലായത്.

കോയമ്പത്തൂരിൽ ഐ.എസ് അനുകൂലികളെന്നാരോപിച്ചു മൂന്ന് പേരെ അറസ്റ്റ് ചെയ്തു; ജൂണ്‍ 28 വരെ റിമാൻഡിൽ

ഐ.എസ് അനുകൂലികളെന്ന് ആരോപിച്ച് മൂന്നു പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം ( യു.എ.പി.എ) പ്രകാരമാണ് അറസ്റ്റ്. കോയമ്പത്തൂർ ഉക്കടം അമ്പുനഗർ ഷാജഹാൻ ,ഉക്കടം വിൻസെന്റ് റോഡ് മുഹമ്മദ് ഹുസൈൻ , കരിമ്പുക്കട ഷെയ്ഖ് ശാഫിഉള്ള എന്നിവരാണ് പ്രതികൾ . ഇവരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തി . പ്രതികളെ കോയമ്പത്തൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ആർ. ശക്തിവേൽ ജോൺ 28 വരെ റിമാൻഡ് ചെയ്തു.

എൻ.ഐ.എ നടത്തിയ റെയ്ഡുകൾക്ക് തുടർച്ചയായാണ് കോയമ്പത്തൂർ സിറ്റി പൊലീസും നടപടി സ്വീകരിച്ചത്. എൻ.ഐ.എ അറസ്റ്റ് ചെയ്ത മുഹമ്മദ് അസറുദ്ദീൻ ഉൾപ്പെടെ ആറു പ്രതികളുമായും ഇവർക്കും അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഒരാഴ്ചക്കിടെ ഐ.എസ് ബന്ധത്തിന്റെ പേരിൽ കോയമ്പത്തൂരിൽ നിന്ന് ഒമ്പതു പേരാണ് അറസ്റ്റിലായത്.

Also read: കോയമ്പത്തൂരിലെ എന്‍.ഐ.എ  റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍,6 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.

അതിനിടെ, ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന്
ആരോപിച്ച് എൻ.ഐ.എ പിടികൂടിയ കോയമ്പത്തൂർ സൗത്ത് ഉക്കടം അൽ അമീൻ കോളനിയിൽ ഹിദായത്തുല്ലയെ (38) എറണാകുളത്ത്
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ്
മൂന്നാം പ്രതിയായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ശനിയാഴ്ച ഉച്ചയോടെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.