LiveTV

Live

National

വഡോദരയില്‍ അഴുക്ക്ചാല്‍ വൃത്തിയാക്കുന്നതിനിടെ 7 പേര്‍ ശ്വാസം മുട്ടി മരിച്ചു

നാല് ശുചീകരണ തൊഴിലാളികളും മൂന്ന് ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്

 വഡോദരയില്‍ അഴുക്ക്ചാല്‍ വൃത്തിയാക്കുന്നതിനിടെ 7 പേര്‍ ശ്വാസം മുട്ടി മരിച്ചു

വഡോദരയില്‍ അഴുക്ക്ചാല്‍ വൃത്തിയാക്കുന്നതിനിടെ 7 ഏഴ് പേര്‍ ശ്വാസം മുട്ടി മരിച്ചു. നാല് ശുചീകരണ തൊഴിലാളികളും മൂന്ന് ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

വഡോദര ഫര്‍തികുയ് ഗ്രാമത്തിലെ ഒരു ഹോട്ടലിന്റെ അഴുക്ക്ചാല്‍ വൃത്തിയാക്കുന്നിതിനിടെയാണ് സംഭവം നടന്നത്. ഒരു ശൂചീകരണ തൊഴിലാളി മാന്‍ഹോളില്‍ നിന്നും പുറത്തുവരാന്‍ സാധിക്കാതിരുന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഇതിനെത്തുടര്‍ന്ന് മറ്റുള്ളവരും ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ കിരണ്‍ സവേരി പറഞ്ഞു.