LiveTV

Live

National

എനിക്ക് വേണ്ടിയും പ്രസ്താവനയിറക്കൂ, ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടയാളാണ്”: ഐ.എം.എക്കെതിരെ കഫീല്‍ ഖാന്‍

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്‍റെ സര്‍ക്കാരില്‍ നിന്നും തനിക്ക് അതിക്രമം നേരിടേണ്ടി വന്നപ്പോള്‍ മൗനം പാലിച്ച ഐ.എം.എയുടെ നടപടിയെയാണ് കഫീല്‍ ഖാന്‍ വിമര്‍ശിക്കുന്നത്.

എനിക്ക് വേണ്ടിയും പ്രസ്താവനയിറക്കൂ, ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടയാളാണ്”: ഐ.എം.എക്കെതിരെ കഫീല്‍ ഖാന്‍

ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത ഐ.എം.എയെ വിമര്‍ശിച്ച് ഡോ. കഫീല്‍ ഖാന്‍. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്‍റെ സര്‍ക്കാരില്‍ നിന്നും തനിക്ക് അതിക്രമം നേരിടേണ്ടി വന്നപ്പോള്‍ മൗനം പാലിച്ച ഐ.എം.എയുടെ നടപടിയെയാണ് കഫീല്‍ ഖാന്‍ വിമര്‍ശിക്കുന്നത്.

"പ്രിയപ്പെട്ട ഐ.എം.എ, സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എനിക്ക് നഷ്ടപരിഹാരം നല്‍കുകയോ എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. എനിക്കുവേണ്ടിയും ഒരു പ്രസ്താവന ഇറക്കൂ. ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. എനിക്കും കുടുംബമുണ്ട്"- കഫീല്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

ഒരു ദിവസം പണിമുടക്കി സമരം ചെയ്യണമെന്ന് ഇന്ന് ചില ഡോക്ടര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എന്നെ സമരത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് താനവരോട് പറഞ്ഞെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കി.

2017ല്‍ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ഗവ.മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് കഫീല്‍ ഖാന്‍ വാര്‍ത്തയില്‍ നിറഞ്ഞത്. സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി പുറത്ത് നിന്ന് ഓക്സിജന്‍ സിലണ്ടര്‍ എത്തിച്ച് കുരുന്നുകളുടെ ജീവന്‍ രക്ഷിച്ച ഹീറോ ആയാണ് അദ്ദേഹം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. ഓക്സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന കഫീല്‍ ഖാന്റെ വെളിപ്പെടുത്തലോടെ യു.പി സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. കഫീല്‍ ഖാനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടികളെടുത്തു. അദ്ദേഹത്തെ ജയിലിലടച്ചു. പിന്നീട് അലഹബാദ് ഹൈക്കോടതി കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി. യു.പി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ഡോ.കഫീല്‍ ഖാന് അലവന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം ഉത്തരവിടുകയും ചെയ്തു.