LiveTV

Live

National

ഗുജറാത്ത് തീരം വീണ്ടും ‘വായു’ ഭീതിയില്‍

ഗുജറാത്ത് തീരത്ത് ജാഗ്രത തുടരുന്നുണ്ട്. 

ഗുജറാത്ത് തീരം വീണ്ടും ‘വായു’ ഭീതിയില്‍

ഗുജറാത്ത് തീരം വീണ്ടും വായു ചുഴലിക്കാറ്റ് ഭീതിയില്‍. കാറ്റിന്റെ ദിശ ഒമാന്‍ തീരത്തേക്ക് ഗതിമാറിയെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ കച്ച് തീരത്ത് കാറ്റെത്തുമെന്ന് ഇന്ന് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ഗുജറാത്ത് തീരത്ത് വായു ചുഴലിക്കാറ്റിന് വീണ്ടും ദിശമാറ്റം സംഭവിക്കുന്നതിനാല്‍ കാറ്റിന്റെ തീവ്രത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ഗുജറാത്ത് തീരത്ത് ജാഗ്രത തുടരുന്നുണ്ട്.