LiveTV

Live

National

‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു

അതേസമയം കച്ച് സൗരാഷ്ട്ര തീരങ്ങളില്‍ കനത്ത കാറ്റും മഴയും ഉള്ളതിനാല്‍ ജാഗ്രത തുടരാനാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദേശം

‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു

‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരത്തിന് 150 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കാറ്റുള്ളത്. എന്നാല്‍ രണ്ട് ദിവസം കൂടി ഗുജറാത്തിലെ തീരങ്ങളില്‍ ജാഗ്രത തുടരും.വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് എത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ കാറ്റിന്‍റെ കെടുതികള്‍ നേരിടാനുള്ള സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല ഏല്‍പിക്കപ്പെട്ട മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു

Also read: ഗതി മാറി ‘വായു’; ആശങ്ക ഒഴിയുന്നു

നിലവില്‍ ചുഴലിക്കാറ്റ് ഗുജറാത്തിലെ പോര്‍ബന്ധര്‍ തീരത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. അതേസമയം കച്ച് സൗരാഷ്ട്ര തീരങ്ങളില്‍ കനത്ത കാറ്റും മഴയും ഉള്ളതിനാല്‍ ജാഗ്രത തുടരാനാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദേശം.

രണ്ട് ദിവസത്തേക്ക് കൂടി മത്സ്യ ബന്ധനം നിരോധിച്ചിട്ടുണ്ട്. ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും മറ്റ് ചിലത് ഭാഗികമായും നിര്‍ത്തിവെച്ചു. അതേസമയം മഴയുടെ അളവും കാറ്റിന്‍റെ വേഗവും വരും ദിവസങ്ങളില്‍ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.