LiveTV

Live

National

അസം, ത്രിപുര മുഖ്യമന്ത്രിമാരെ ഫേസ്‌ബുക്കിൽ അപമാനിച്ചുവെന്നാരോപണം ; ബി.ജെ.പി സോഷ്യൽ മീഡിയ സെൽ അംഗങ്ങളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു

അതെ സമയം ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഇതെല്ലാമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഇറക്കിയ പത്രപ്രതാവനയിൽ പ്രസ്താവിച്ചു

അസം, ത്രിപുര മുഖ്യമന്ത്രിമാരെ ഫേസ്‌ബുക്കിൽ  അപമാനിച്ചുവെന്നാരോപണം  ; ബി.ജെ.പി സോഷ്യൽ മീഡിയ സെൽ അംഗങ്ങളായ  രണ്ടു പേരെ അറസ്റ്റ് ചെയ്തു

അസം, ത്രിപുര മുഖ്യമന്ത്രിമാരെ സോഷ്യൽ മീഡിയയിൽ അപമാനിച്ചുവെന്നാരോപിച്ചു ബി.ജെ.പി സോഷ്യൽ മീഡിയ സെല്‍ അംഗങ്ങളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെതിരെ ഫേസ്‌ബുക്കിൽ വർഗീയ പരാമർശം നടത്തിയെന്നും അപമാനിച്ചുവെന്നുമാരോപിച്ചാണ് ബി.ജെ.പി സോഷ്യൽ മീഡിയ സെൽ അംഗമായ ആളെ അസം പോലീസ് അറസ്റ്റ് ചെയ്തത് . ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടു എന്ന കുറ്റമാരോപിച്ചാണ് മറ്റൊരാളെ അറസ്റ്റ് ചെയ്തത്

അസമിലെ മൊറിഗാവ് ജില്ലയിലെ നിതു ബോറയെയാണ് ആസാം പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു മൂന്നു പേരെ കൂടി സമാനമായ കുറ്റത്തിന്റെ പേരിൽ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വദേശികളായ അസമുകാരെ കുടിയേറ്റക്കാരായ മുസ്ലിംകളിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് നിതു ബോറ ഈയിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു . ഈയവസ്ഥക്ക് മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും ബോറ സൂചിപ്പിച്ചിരുന്നു.

ത്രിപുരയിൽ അറസ്റ്റിലായ ഹേമന്ത ബറുവ ബി.ജെ.പി അനുഭാവിയും സോഷ്യൽ മീഡിയ സെൽ അംഗവുമാണ് . ബുധനാഴ്ച രാത്രി ബറുവയുടെ വീട് ചെയ്തിരുന്നു. ആസാം മുഖ്യമന്ത്രിയുടെ മണ്ഡലം കൂടിയായ മജൂലി ജില്ലയിലെ താമസക്കാരാണ് അറസ്റ്റിലായ ഹേമന്ത ബറുവ. മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ കുടുംബ ജീവിതം സംബന്ധിച്ച് വ്യാജ വാർത്ത പരാതിയെന്ന കേസിൽ ഇന്നലെ ഡൽഹിയിൽ നിന്ന് അനുപം പോൾ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു . ഈ കേസുമായി ബന്ധപ്പെട്ടാണ് ബറുവയുടെ അറസ്റ്റ് എന്നാണു വിവരം.

അതെ സമയം ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഇതെല്ലാമെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഇറക്കിയ പത്രപ്രതാവനയിൽ പ്രസ്താവിച്ചു.നേരത്തെ ഇപ്പോൾ അറസ്റ്റിലായ അനുപം പോളിന്റെ പോസ്റ്റുകൾ ഷെയർ ചെയ്തത്തിന്റെ പേരിൽ ഫ്രീലാൻസ് ടെലിവിഷൻ ജേര്‍ണലിസ്റ്റ് സൈകാത് തലാപത്രയെയും മറ്റൊരു പോലീസ് കോൺസ്റ്റബിളിനെയും ത്രിപുര അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെയും ഭാര്യയും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെട്ട അസ്വാരസ്യങ്ങളെ കുറിച്ചായിരുന്നു പ്രസ്തുത പോസ്റ്റുകൾ.