LiveTV

Live

National

‘സംസാരം ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം’; വിവാദ ഉത്തരവ് പിന്‍വലിച്ച് ദക്ഷിണ റെയില്‍വെ

ഉത്തരവ് ഇറക്കിയതിലൂടെ ഉദ്യോഗസ്ഥരെ പരിഹസിക്കുകയാണ് റെയിൽവെ ചെയ്തതെന്ന് ഡി.എം.കെ.

‘സംസാരം ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം’; വിവാദ ഉത്തരവ് പിന്‍വലിച്ച് ദക്ഷിണ റെയില്‍വെ

റെയില്‍വെ ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയം ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രം പാടുള്ളുവെന്ന വിവാദ സർക്കുലർ പിൻവലിച്ച് ദക്ഷിണ റെയിൽവെ. ഔദ്യോഗിക കാര്യങ്ങൾക്കായി പ്രാദേശിക ഭാഷകൾക്ക് പകരം ഇംഗ്ലീഷ്-ഹിന്ദി ഭാഷകൾ മാത്രം ഉപയോഗിക്കണമെന്നായിരുന്നു സർക്കുലർ വഴി ദക്ഷിണ റെയിൽവെ ആവശ്യപ്പെട്ടിരുന്നത്. വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് ഉത്തരവ് പിൻവലിക്കുകയായിരുന്നു.

ഔദ്യോഗിക കാര്യങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാനും, സിഗ്നൽ സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പടെയുള്ളവയിൽ വ്യക്തതയുണ്ടാകാനുമാണ് പ്രാദേശിക ഭാഷകൾ ഉപയോഗിക്കരുതെന്ന് ഉത്തരറവിറക്കിയതെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. ഉത്തരവിനെ തുടർന്ന് ദക്ഷിണ റെയിൽവേക്ക് മുന്നിൽ മുന്നിൽ ഡി.എം.കെ പ്രതിഷേധിച്ചു. പിന്നീട്, സർക്കുലർ പിൻവലിച്ചതായും ഇതിന്റെ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും റെയിൽവെ അറിയിച്ചു.

ഉത്തരവ് ഇറക്കിയതിലൂടെ ഉദ്യോഗസ്ഥരെ പരിഹസിക്കുകയാണ് റെയിൽവെ ചെയ്തതെന്ന് പറഞ്ഞ ഡി.എം.കെ നേതാവ് സ്റ്റാലിൻ, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കുറ്റപ്പെടുത്തി.

നേരത്തെ, ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ ഹിന്ദി ഭാഷ പഠിക്കണമെന്ന കരട് ദേശീയ വിദ്യഭ്യാസ നയത്തിലെ ശിപാർശക്കെതിരെ വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്.