LiveTV

Live

National

ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി

ഷാങ് ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയിലാണ് പാകിസ്ഥാനെതിരായ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം.

ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ് ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയിലാണ് പാകിസ്ഥാനെതിരായ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം. രാജ്യാന്തര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്ന പാകിസ്ഥാന്റെ നിര്‍ദേശത്തോട് ഇന്ത്യ പ്രതികരിച്ചില്ല.

ചര്‍ച്ചക്ക് ഇന്ത്യയുടെ പിന്നാലെ പോകില്ലെന്നാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഭീകരതയെ പിന്തുണക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണണമെന്ന് മോദി പറഞ്ഞു. അതിന് എല്ലാ രാജ്യങ്ങളുടെയും സഹകരണം ആവശ്യമാണ്.

രാജ്യാന്തര മധ്യസ്ഥതയില്‍ കാശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ഇംറാന്‍ ഖാന്റെ നിര്‍ദേശത്തോട് മോദി പ്രതികരിച്ചില്ല. ഷാങ് ഹായ് ഉച്ചകോടിക്കായി പുറപ്പെടുന്നതിന് തൊട്ട് മുമ്പാണ് ഇംറാന്‍ ഖാന്‍ ഇന്ത്യയുമായി ചര്‍ച്ചക്കുള്ള സന്നദ്ധത അറിയിച്ചത്.

ആരോഗ്യം, വ്യാപാരം, വാണിജ്യം തുടങ്ങി 14 ഉടമ്പടികള്‍ക്ക് ഉച്ചകോടി അംഗീകാരം നല്‍കി. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്റഫ് ഘനി തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.