LiveTV

Live

National

ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; 5 പൊലീസുകാര്‍ കൊല്ലപ്പെട്ടു

ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ പൊലീസ് സ്റ്റേഷനിലെ ആയുധങ്ങള്‍ കവര്‍ച്ച ചെയ്തു.

ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; 5 പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ 5 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഝാർഖണ്ഡിലെ സരായ്ഖേലയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ പൊലീസ് സ്റ്റേഷനിലെ ആയുധങ്ങള്‍ കവര്‍ച്ച ചെയ്തു.

മഹാരാഷ്ട്രയിലെ ഗദ്ച്ചിറോളിയലിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഡ്രെെവറുൾപ്പടെ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് കഴിഞ്ഞ മാസമായിരുന്നു. ചത്തീസ്ഗഡിൽ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ ബി.ജെ.പി എം.എൽ.എ ഭീമ മന്ദവിയും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.