ഡോക്ടര്‍മാരുടെ സമരം വ്യാപിക്കുന്നു; രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഐ.എം.എ
കൊല്‍ക്കത്ത, മുംബൈ, ഹൈദരബാദ് അടക്കമുള്ളയിടങ്ങളിലും ഡോക്ടര്‍മാര്‍ പണിമുടക്കി.

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം വ്യാപിക്കുന്നു. തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്കിന് ഐ.എം.എ ആഹ്വാനം ചെയ്തു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എയിംസുകള്‍ അടക്കമുള്ളവയിലെ ഡോക്ടര്‍മാരാണ് ഇന്ന് പണിമുടക്കിയത്.
മമത സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും തൊഴിലിടത്തിലെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ആവശ്യപ്പെട്ടാണ് ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് കല്‍ക്കത്ത ഹൈക്കോടതി മമത ബാനര്‍ജിക്ക് നിര്‍ദേശം നല്കി.
കൊല്‍ക്കത്ത, മുംബൈ, ഹൈദരബാദ് അടക്കമുള്ളവിടങ്ങളിലും ഡോക്ടര്‍മാര്‍ പണിമുടക്കി. ബംഗാളില്‍ നൂറോളം ഡോക്ടര്‍മാര്‍ രാജി സമര്‍പ്പിച്ചു. പ്രതീകാത്മക സമരം ആകാമെന്നും രോഗികളെ ബുദ്ധിമുട്ടിക്കരുതെന്നും ആരോഗ്യമന്ത്രി ഹർഷവർദ്ധൻ നിർദേശിച്ചു.
ചര്‍ച്ച നടത്താനും പ്രശ്നം ഉടന്‍ പരിഹരിക്കാനും കൊല്‍ക്കത്ത കോടതി മമത ബാര്ജിയോട് നിര്‍ദേശിച്ചിട്ടുണ്ട്. 11ന് ബംഗാള്‍ എന്‍.ആര്.എസ് ആശുപത്രിയില്‍ 75കാരനായ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറെ മർദ്ദിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്.
Adjust Story Font
16