LiveTV

Live

National

പോൾ ചെയ്തതിലും എണ്ണിയ വോട്ടിലും വ്യത്യാസമുണ്ടെന്ന് ആരോപണം; ഒഡിഷ ഹൈകോടതിയിൽ ഹരജി 

വോട്ടുയന്ത്രത്തിൽ 8,666 ഓളം വോട്ടുകൾ കൂടുതലെന്നാണ് ആരോപണം

പോൾ ചെയ്തതിലും എണ്ണിയ വോട്ടിലും വ്യത്യാസമുണ്ടെന്ന് ആരോപണം; ഒഡിഷ ഹൈകോടതിയിൽ ഹരജി 

ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിൽ കൻതബൻജി മണ്ഡലത്തിലെ വോട്ടുയന്ത്രത്തിൽ പോൾ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വ്യത്യാസമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.

1,82,411 വോട്ടാണ് പോൾ ചെയ്തതെന്നും എന്നാൽ, 1,91,077 വോട്ട് എണ്ണിയെന്നും മണ്ഡലത്തിലെ വോട്ടറാ യ രൂപേഷ് ബെഹറ നൽകിയ ഹരജിയിൽ ആരോപിച്ച. 8,666 വോട്ടുകളുടെ വ്യ ത്യാസമാണുള്ളത്. തെരഞ്ഞെടുപ്പിനു ശേഷം തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥികൾക്ക് നൽകിയ കണക്കുകളാണ് പരാതിക്കാരൻ ഹാജരാക്കിയത്.

തെരഞ്ഞെടുപ്പ് ദിവസം കമീഷൻ നൽകിയ കണക്കുപ്രകാരം 90,629 പു രു ഷ ന്മാ രും 91,782 സ്ത്രീകളുമാണ് വോട്ടു ചെയ്തത്. 1,82,411 വോട്ടുകൾ. പോളിങ് 65.2 ശതമാനം. എന്നാൽ, മേയ് 23ന് തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ മണ്ഡ ലത്തിൽ വോട്ടുചെയ്തവരുടെ എണ്ണം 1,91,077 ആണ്.

കോൺഗ്രസ് സ്ഥാനാർഥി സന്തോഷ് സിങ് സലുജ 144 വോട്ടിനാണ് ഇവിടെ നിന്ന് ജയിച്ചത്. വോട്ടെണ്ണിയ ദിവസം വോട്ടുയന്ത്രത്തിൽ 8,666 വോട്ടുകൾ കൂടുതലാണെന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണിച്ചുവെന്നും പിന്നീട് തെരഞ്ഞെടുപ്പ് കമീഷൻ പോൾ ചെയ്ത വോട്ടുകൾ വെബ്സൈറ്റിൽ തിരു ത്തിയെന്നും ഹരജിക്കാരൻ ആരോപിച്ചു. ഏപ്രിൽ 18ന് ലോക്സഭാ തെരഞ്ഞെടു പ്പിനൊപ്പമായിരുന്നു ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പ്.