LiveTV

Live

National

എ.എൻ 32 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും

വിമാനത്തിന്റെ അപകടകാരണം വിശദമായ പരിശോധനയിലൂടെ വ്യക്തമാക്കുന്ന പ്രതീക്ഷയിലാണ് വ്യോമസേന.

എ.എൻ 32  വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും

കണ്ടെടുത്ത എ.എൻ 32 വ്യോമസേനാ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വിമാനത്തിന്റെ അപകടകാരണം വിശദമായ പരിശോധനയിലൂടെ വ്യക്തമാക്കുന്ന പ്രതീക്ഷയിലാണ് വ്യോമസേന. അതേ സമയം അപകടത്തിൽ മരിച്ച വ്യോമസേന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

അപകടം സംഭവിക്കുമ്പോൾ ഉള്ള പൈലറ്റുമാരുടെ സംഭാഷണങ്ങളും മറ്റ് സിഗ്നലുകളും ഉൾപ്പെടെയുള്ളവ ബ്ലാക്ക് ബോക്സിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടാകും. ഇത് പരിശോധിച്ച് വിമാനത്തിന്റെ അപകടകാരണം കണ്ടെത്താമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. ഇതിനായി ഉടൻ ബ്ലാക്ക്ബോക്സ് പരിശോധനകൾക്ക് വിധേയമാക്കും. തകർന്ന വിമാനത്തിന് സമീപം കണ്ടെടുത്ത 13 മൃതദേഹങ്ങളും ഹെലികോപ്ടറിൽ വനത്തിന് പുറത്ത് എത്തിക്കും. വിമാനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ മരിച്ചതായുള്ള വിവരം ഇതിനോടകം അസമിൽ എത്തിയിട്ടുള്ള ഇവരുടെ ബന്ധുക്കൾക്ക് വ്യോമസേന കൈമാറിയിട്ടുണ്ട്.

എട്ട് പേരടങ്ങുന്ന തിരച്ചില്‍ സംഘം ഇന്നലെ രാവിലെയോടെയാണ് വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ പതിമൂന്ന് മൃതദേഹങ്ങളും കണ്ടെടുക്കുയായിരുന്നു. എം.ഐ 17 ഹെലികോപ്ടര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ചയാണ് അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് പതിനാറ് കിലോമീറ്റര്‍ അകലെ എഎന്‍ 32 വിന്‍റെ ഭാഗങ്ങള്‍ കണ്ടെത്താനായത്. എന്നാല്‍ നിരപ്പായ പ്രദേശമല്ലാത്തതിനാല്‍ ഹെലികോപ്ടറിന് ഇവിടെ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തൊട്ടടുത്ത മറ്റൊരു സ്ഥലത്ത് തെരച്ചിൽ സംഘത്തെ ഇറക്കുകയും ഇവര്‍ കാല്‍നടയായി സ്ഥലത്ത് എത്തുകയുമായിരുന്നു. അസമിൽ നിന്ന് അരുണാചല്‍പ്രദേശിലെ മെചൂക്കയിലേക്കുള്ള യാത്രമധ്യേയാണ് എ.എന്‍ 32 വിമാനം കാണാതായത്. വിവിധ സേനവിഭാഗങ്ങളോടൊപ്പം ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് ഉപയോഗിച്ചുള്ള വ്യാപകമായ തെരച്ചിലും വിമാനത്തിനായി നടത്തിയിരുന്നു.

കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹം കണ്ടെത്തി
Also Read

കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹം കണ്ടെത്തി

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
Also Read

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി