LiveTV

Live

National

ബി.ജെ.പി ദേശീയ ഭാരവാഹി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

വട്ടിയൂര്‍ക്കാവ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തിന്‍റെ പരിഗണനയിലുണ്ട്

ബി.ജെ.പി ദേശീയ ഭാരവാഹി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ബി.ജെ.പി ദേശീയ ഭാരവാഹ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപ തെരഞ്ഞെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും. വട്ടിയൂര്‍ക്കാവ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തിന്‍റെ പരിഗണനയിലുണ്ട്.

സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുടെ കൂടി സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. സംസ്ഥാന കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ‌ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും കൂടി വിലയിരുത്തുന്ന യോഗം വൈകീട്ടോടെ അവസാനിക്കും