LiveTV

Live

National

എ.എൻ 32 വിമാനാപകടം; മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ടിലെത്തിക്കും

വിമാനഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിനടുത്ത് വച്ച് തന്നെ മലയാളികള്‍ അടക്കമുള്ള പതിമൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തെരച്ചില്‍ സംഘത്തിന് ലഭിച്ചു

എ.എൻ 32 വിമാനാപകടം; മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ടിലെത്തിക്കും

വ്യോമസേന വിമാനം അപകടത്തില്‍പ്പെട്ട് മരിച്ച ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ടില്‍ എത്തിക്കും. അപകടത്തില്‍ അന്വേഷണം നടത്താന്‍ വ്യോമസേന ഉത്തരവിട്ടുണ്ട്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് വൈകാതെ പരിശോധനക്ക് വിധേയമാക്കും

എ.എന്‍ 32 അപകടത്തില്‍പെട്ട് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ട് വിമാനത്താവളത്തില്‍ എത്തിക്കും. മരിച്ച വ്യോമസേന ഉദ്യോഗസഥരുടെ ബന്ധുക്കള്‍ ഇതിനോടകം അസമില്‍ എത്തിയിട്ടുണ്ട്. ജൂണ്‍ 3 ന് ജോര്‍ഹാട്ടില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മെചൂക്കയിലേക്കുള്ള യാത്രക്കിടെയാണ് വ്യോമസേന വിമാനം അപകടത്തില്‍പ്പെട്ടത്.

കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹം കണ്ടെത്തി
Also Read

കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹം കണ്ടെത്തി

വിമാനഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിനടുത്ത് വച്ച് തന്നെ മലയാളികള്‍ അടക്കമുള്ള പതിമൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തെരച്ചില്‍ സംഘത്തിന് ലഭിച്ചു. വിമാനം എങ്ങനെ അപകടത്തില്‍പെട്ടു എന്നത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

എ.എൻ 32  വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും
Also Read

എ.എൻ 32 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും

എഎന്‍ 32 വിന്‍റെ ബ്ലാക്ക് ബോക്സ് ലഭിച്ചതിനാല്‍ ഇതിന്‍റെ വിശദമായ പരിശോധനയിലൂടെ അപകട കാരണം വ്യക്തമാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്‍റെ കോക്പിറ്റില്‍ ഉള്ള സംഭാഷങ്ങളും മറ്റ് സിഗ്നലുകളും ബ്ലാക്ക് ബോക്സില്‍ റെക്കോര്‍ഡ‍് ചെയ്യപ്പെടുന്നതിനാല്‍ എങ്ങനെ അപകടം സംഭവിച്ചുവെന്നത് കണ്ടെത്താന്‍ എളുപ്പമാകും .വിമാനം അപകടത്തില്‍പെട്ട് പത്ത് ദിവസത്തിന് ശേഷമാണ് വിമാനഭാഗങ്ങള്‍ കണ്ടെത്താന്‍ തെരച്ചില്‍ സംഘത്തിനായത്.