LiveTV

Live

National

ഗതി മാറി ‘വായു’; ആശങ്ക ഒഴിയുന്നു

നാശനഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള മുന്നൊരുക്കള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തുടരുകയാണ്.

ഗതി മാറി ‘വായു’; ആശങ്ക ഒഴിയുന്നു

വായു ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിയുന്നു. ചുഴലിക്കാറ്റിന്റെ ഗതി മാറുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറ് ദിശയിൽ കടലിൽ കൂടി സഞ്ചരിക്കുന്ന കാറ്റിന്റെ തീവ്രത കുറയും. എങ്കിലും സുരക്ഷ ക്രമീകരണങ്ങൾ രണ്ട് ദിവസം തുടരും

വായു ചുഴലിക്കാറ്റ് ഉച്ചയോടെ ഗുജറാത്ത് തീരത്തെത്തുമായിരുന്നു നേരത്തെയുള്ള കണക്ക് കൂട്ടൽ. എന്നാൽ അർധ രാത്രിയോടെ കാറ്റിന്റെ ദിശ മാറി. നിലവില്‍ പോര്‍ബന്ധറിന്‍റെ തെക്ക് ഭാഗത്താണ് ചുഴലിക്കാറ്റ് നിന്നത്. 165 കിലോമീറ്റര്‍ വരെ വേഗത കൂടിയും കുറഞ്ഞും തുടരുകയാണ്. എന്നാൽ ക്രമേണ ശക്തി കുറഞ്ഞ് കടലിൽ വച്ച് തന്നെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗതി മാറി ‘വായു’; ആശങ്ക ഒഴിയുന്നു

തീരമേഖലയായ ദ്വാരകക്കും വെരാവലിനുമിടയിൽ കാറ്റു മഴയും തിരയേറ്റവും ഉണ്ട്. അതിനാൽ സുരക്ഷ ക്രമീകരണം രണ്ട് ദിവസം തുടരും. പടിഞ്ഞാറൻ റെയിൽവെ 70 ട്രയിൻ സർവീസുകൾ റദ്ദാക്കി. 28 എണ്ണം പാത മാറ്റി.

തീരമേഖലയോട് ചേര്‍ന്നുള്ള പോർബന്ധർ, ദിയു, ഭാർഗവ് നഗർ തുടങ്ങിയ വിമാനത്താവളങ്ങളും വിദ്യാലയങ്ങൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ ജനങ്ങൾ കൂടുന്ന ഇടങ്ങളും അടച്ചു. 33 ബറ്റാലിയന്‍ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

ഇതുവരെയായി മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു. നാശനഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള മുന്നൊരുക്കള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തുടരുകയാണ്. സാഹചര്യം തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു.