LiveTV

Live

National

മുത്തലാഖ് നിരോധന ബിൽ പുതുക്കി വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ മോദി സർക്കാർ

ജൂൺ 17 നു തുടങ്ങുന്ന പാർലമെന്റിന്റെ സെഷനിൽ ബില്ല് അവതരിപ്പിക്കാനാണ് നീക്കം.

മുത്തലാഖ് നിരോധന ബിൽ പുതുക്കി വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ മോദി സർക്കാർ

വിവാദ മുത്തലാഖ് നിരോധന ബിൽ പുതുക്കി വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ജൂൺ 17 ന് തുടങ്ങുന്ന പാർലമെന്റിന്റെ സെഷനിൽ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പിനു മുമ്പ് തുടർച്ച യായ ഓർഡിനൻസ് വഴി പ്രാബല്യം നൽകിപ്പോന്ന നിയമത്തിലെ വ്യവസ്ഥകൾ പാർലമെന്റിന്റെ ഇരുസഭയിലും പാസാക്കാനുള്ള പുതിയ ശ്രമമാണ് സർക്കാ ർ നട ത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ കൊണ്ടു വന്ന ഓർഡിനൻസിന്റെ കാലാവധി തീർന്നതിനെ തുടർന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓർഡിനൻസ് കൊണ്ടുവന്നിരുന്നു .

വിവാഹബന്ധം മൂന്നു ത്വലാഖും ഒറ്റത്തവണ ചൊല്ലി ഉടനടി വേർപെടുത്തുന്ന മുത്തലാഖ് സമ്പ്രദായം സുപ്രീം കോടതി വിലക്കിയിരുന്നു. ഇതിനു പിന്നാലെ സർക്കാർ തയാറാക്കിയ മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ എന്ന മുത്തലാഖ് നിരോധന ബിൽ ലോക്സഭ നേരത്തേ പാസാക്കിയതാണ്. എന്നാൽ, സർക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനെത്തുടർന്നാണ് പലവട്ടം ഓർഡിനൻസ് ഇറക്കിയത്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നും തുടരും; മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും
Also Read

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നും തുടരും; മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും

പുതിയ ലോക്സഭ വന്നതിനാൽ കഴിഞ്ഞ ലോക്സഭയിൽ പാസാക്കിയ ബില്ലിന് പ്രാബല്യമില്ലാതായി. ലോക്സഭയിൽ പാസാക്കിയ ബിൽ രാജ്യസഭയിൽ എത്തിച്ചാലും ലോക്സഭയുടെ കാലാവധി പൂർത്തിയായാൽ നില നിൽക്കില്ല. ഈ സാഹചര്യത്തിലാണ് പുതുക്കിയ ബിൽ കൊണ്ടു വരുന്നത്. നിയമ നിർമാണവുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരു ന്നു. മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റമാക്കുന്നതടക്കം വിവിധ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് നേരത്തേ ബില്ലിനെ പ്രതിപക്ഷം എതിർത്തത്.

 ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടാന്‍ തീരുമാനം
Also Read

ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടാന്‍ തീരുമാനം