LiveTV

Live

National

ഫലസ്തീന് എതിരായി വോട്ട്; മോദിക്ക് നന്ദി അറിയിച്ച് ഇസ്രായേല്‍

ഇതാദ്യമായാണ് യു.എന്നിൽ ഒരു പ്രമേയത്തിന് ഇസ്രായേലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യുന്നത്

ഫലസ്തീന് എതിരായി വോട്ട്; മോദിക്ക് നന്ദി അറിയിച്ച് ഇസ്രായേല്‍

ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീന് എതിരായി വോട്ട് ചെയ്തതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു ഫലസ്തീൻ സംഘത്തിന് യു.എന്നിന്റെ സാമ്പത്തിക-സാമൂഹ്യ സമിതിയിൽ നിരീക്ഷക പദവി നൽകുന്നതിനെതിരെയാണ് ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു യു.എൻ സാമ്പത്തിക സാമൂഹ്യ സമിതിയിൽ (ECOSOC) ഫലസ്തീൻ എൻ.ജി.ഒ ആയ ‘ഷാഹദി’ന് നിരീക്ഷക പദവി നൽകുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്. ഫലസ്തീൻ വിമോചന സംഘമായ ഹമാസുമായുള്ള ബന്ധത്തെ കുറിച്ച് സംഘടന വെളിപ്പെടുത്തിയില്ല എന്നായിരുന്നു ഇസ്രായേൽ ആരോപിക്കുന്നത്.

ഫലസ്തീന് എതിരായി വോട്ട്; മോദിക്ക് നന്ദി അറിയിച്ച് ഇസ്രായേല്‍

ഇതാദ്യമായാണ് യു.എന്നിലെ ഒരു പ്രമേയത്തിന് ഇസ്രായേലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ അമേരിക്ക, ഫ്രാൻസ്, ജർമനി, ജപ്പാൻ, യു.കെ, ദക്ഷിണ കൊറിയ, കാനഡ എന്നീ രാജ്യങ്ങളും ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, ചെെന, റഷ്യ, സൗദി അറേബ്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾ എതിർത്ത് വോട്ട് രേഖപ്പെടുത്തി. 14നെതിരെ 28 വോട്ടുകൾക്ക് പ്രമേയം തള്ളുകയും ചെയ്തിരുന്നു.

ഫലസ്തീന് എതിരായി വോട്ട്; മോദിക്ക് നന്ദി അറിയിച്ച് ഇസ്രായേല്‍

മോദി വന്നതിന് ശേഷം ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന നിലപാടിനെ കുറിച്ച് ചർച്ച ചെയ്യപ്പെടുകയുണ്ടായിരുന്നു. ഗാസയിൽ ഇസ്രായേൽ അഴിച്ച് വിട്ട നരനായാട്ടിനെതിരെ 2015ൽ യു.എൻ മനുഷ്യാവകാശ കമ്മീഷനിൽ കൊണ്ടു വന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ട് നിൽക്കുകയുണ്ടായി.