LiveTV

Live

National

അനന്ത്നാഗ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് സി.ആർ.പി.എഫ് ജവാൻമാർക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും മൂന്നിലധികം സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിരുന്നു

അനന്ത്നാഗ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് സി.ആർ.പി.എഫ് ജവാൻമാർക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

അനന്ത്നാഗ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് സി.ആർ.പി.എഫ് ജവാൻമാർക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ശ്രീനഗറിൽ പൊതുദർശനത്തിന് വച്ച മൃതദേഹങ്ങളിൽ സൈനിക മേധാവിമാർ പുഷ്പചക്രം അർപ്പിച്ചു.

സി.ആർ.പി.എഫ് ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍ ഭട്നാഘര്‍ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു.ഇന്നലെ വൈകുന്നേരമാണ് അനന്ത്നാഗ് കെപി റോഡിൽ പെട്രോളിങ്ങിനിടെ സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടി ഉതിര്‍ത്തത്.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അൽ ഉമർ മുജാഹിദീൻ ഏറ്റെടുത്തു. ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും മൂന്നിലധികം സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിരുന്നു. തിരിച്ചടിച്ച സുരക്ഷാസേന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു