LiveTV

Live

National

പുതിയ ബി.ജെ.പി ദേശീയ അധ്യക്ഷനെ കണ്ടെത്താന്‍ ആലോചന

ഇന്ന് ചേരുന്ന ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.

 പുതിയ ബി.ജെ.പി ദേശീയ അധ്യക്ഷനെ കണ്ടെത്താന്‍ ആലോചന

പുതിയ ബി.ജെ.പി ദേശീയ അധ്യക്ഷനെ കണ്ടെത്താന്‍ ബി.ജെ.പിയില്‍ ആലോചന. ഇന്ന് ചേരുന്ന ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.

നിലവിലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷ കേന്ദ്ര ആഭ്യന്തര മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ അധ്യക്ഷന്‍റെ കാര്യത്തില്‍ ബി.ജെ.പിയില്‍ ആലോചനകള്‍ ശക്തിപ്പെട്ടത്. ഇന്ന് തുടങ്ങുന്ന ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നിലവിലെ അധ്യക്ഷന് രണ്ട് വര്‍ഷത്തെ കാലാവധി കൂടി ബാക്കിയുണ്ട്. അതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമോ വേണ്ടയോ എന്നതാകും ദേശീയ ഭാരവാഹി യോഗത്തിലെ ആലോചന. കാലാവധി തീരും മുന്‍പ് പുതിയ അധ്യക്ഷന്‍ വേണമെന്ന് തീരുമാനിച്ചാല്‍ ഇതിനായി പ്രത്യേക ദേശീയ കൌണ്‍സില്‍ ചേരേണ്ടി വരും. അങ്ങനെയെങ്കില്‍ ദേശീയ കൌണ്‍സില്‍ യോഗം എപ്പോള്‍ വേണമെന്നടക്കമുള്ള കാര്യങ്ങളും ഭാരവാഹി യോഗത്തില്‍ തീരുമാനിക്കും. പശ്ചിമ ബംഗാള്‍, ഹരിയാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പകള്‍ വരാനുള്ളതിനാല്‍ അമിത്ഷായെ മാറ്റേണ്ടതില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനവും അധ്യക്ഷ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുന്നത് വിമര്‍ശത്തിനിടയാക്കുമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ നാളെ ചേരുന്ന ഭാരവാഹികളുടെ യോഗം നിര്‍ണായകമാണ്. നാളെ പതിനൊന്ന് മണിക്കാണ് യോഗം തുടങ്ങുന്നത്.