LiveTV

Live

National

ജമ്മുവിലെ ഭീകരാക്രമണം: ഉത്തരവാദിത്തം അൽ ഉമർ മുജാഹിദീൻ ഏറ്റെടുത്തു

ഭീകരാക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും മൂന്നിലധികം സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കുമേറ്റിരുന്നു

ജമ്മുവിലെ ഭീകരാക്രമണം:  ഉത്തരവാദിത്തം അൽ ഉമർ മുജാഹിദീൻ ഏറ്റെടുത്തു

ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അൽ ഉമർ മുജാഹിദീൻ ഏറ്റെടുത്തു. ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും മൂന്നിലധികം സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കുമേറ്റിരുന്നു. തിരിച്ചടിച്ച സുരക്ഷാസേന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

അനന്ത് നാഗ് ബസ് സ്റ്റാഡിന് സമീപമുള്ള കെ പി റോഡിലാണ് ഭീകരാക്രമണം ഉണ്ടായത്. പട്രോളിങിനിറങ്ങിയ സുരക്ഷാസേനയെ ലക്ഷ്യം വച്ചായിരുന്നു ഭീകരരുടെ ആക്രമണം. കെപി റോഡിലെത്തിയ സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം.അനന്ത് നാഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ അർഷദ്അഹമ്മദും ഒരു പ്രദേശവാസിയും അടക്കം 4 പേർക്ക് പരിക്കേറ്റത്. 2 ഭീകരർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ ഏറെ നേരെ നീണ്ടുനിന്നു.