LiveTV

Live

National

കേരളാ എക്സ്പ്രസില്‍ മരിച്ചവരുടെ മൃതദേഹം വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു

കേരളാ എക്സ്പ്രസില്‍ മരിച്ചവരുടെ മൃതദേഹം വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

കേരളാ എക്സ്പ്രസ് അല്‍പ്പം മുന്‍പ് കോയമ്പത്തൂരിലെത്തി. മരിച്ചവരുടെ മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലെത്തിക്കും. വിമാനമാർഗം കോയമ്പത്തൂരിലാണ് മൃതദേഹങ്ങൾ എത്തിക്കുക. ഉത്തർപ്രദേശിലെ ത്സാൻസിയിൽ വെച്ചാണ് 4 പേർ ചൂട് മൂലം മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.

68 അംഗ സംഘമാണ് ഉത്തരേന്ത്യന്‍ വിനോദയാത്രക്ക് എത്തിയത്. ആഗ്രയില്‍ നിന്നും കേരള എക്സ്പ്രസില്‍ s8, s9 ബോഗികളിലായിരുന്നു യാത്ര. അതേ സമയം ചൂടേറ്റ് മരിച്ചവര്‍ ട്രെയിനില്‍ കയറുമ്പോള്‍ തന്നെ അവശരായിരുന്നുവെന്ന് ട്രെയിനിലുണ്ടായിരുന്ന മലയാളി സുരേഷ് ബാബു വെളിപ്പെടുത്തി. അവശരായവരെ ആശുപത്രിയിലെത്തിക്കാന്‍ സംഘത്തിലുള്ളവര്‍ തയ്യാറായില്ലെന്നും സുരേഷ് ബാബു കുറ്റപ്പെടുത്തി.