LiveTV

Live

National

യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ മോചിതനായി 

കനോജിയയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ മോചിതനായി 

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ മോചിതനായി. കനോജിയയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പ്രണയത്തിലാണെന്ന് ഒരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത് ട്വീറ്റ് ചെയ്തതിനാണ് പ്രശാന്ത് കനോജിയയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ കനോജിയയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍‍പസ് ഹരജിയിലാണ് കോടതി വിധി.

വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി ചോദിച്ചു. പ്രകോപനപരമാണ് ഇത്തരം ട്വീറ്റുകളെന്നായിരുന്നു യു.പി സര്‍ക്കാരിന്റെ വാദം. അതേസമയം ഇത്തരമൊരു കേസില്‍ 11 ദിവസം റിമാന്‍റ് ചെയ്യുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തുടര്‍ന്നാണ് കനോജിയയെ മോചിപ്പിച്ചത്.

വ്യക്തി സ്വാതന്ത്ര്യം പരമപ്രധാനം; യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി
Also Read

വ്യക്തി സ്വാതന്ത്ര്യം പരമപ്രധാനം; യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി