LiveTV

Live

National

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ്; ഉന്നതതല യോഗം ചേര്‍ന്നു

ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് 6 മാസത്തിനകം തെരഞ്ഞെടുപ്പ് വരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ്; ഉന്നതതല യോഗം ചേര്‍ന്നു

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ യോഗം ചേർന്നു. എ.കെ ആൻറണി, കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പേട്ടൽ, ഗുലാം നബി ആസാദ് അടമുള്ളവർ യോഗത്തിൽ പങ്കെടുത്തു.

ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് 6 മാസത്തിനകം തെരഞ്ഞെടുപ്പ് വരുന്നത്. ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിക്കകത്ത് അഭിപ്രായ ഭിന്നതയും ഗ്രൂപ്പുകളും ഉണ്ടായെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് യോഗശേഷം വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗം സംഘടനകാര്യ ചുമതലയുള്ള നേതാവ് കെ.സി വേണുഗോപാൽ വിളിക്കുമെന്നും സുർജേവാല കൂട്ടിച്ചേർത്തു.