LiveTV

Live

National

രാജിയില്‍ ഉറച്ച് രാഹുൽ; പാർട്ടിയുടെ മുന്നോട്ടുപോക്ക് സംബന്ധിച്ച ചർച്ച ഏറ്റെടുത്ത് മുതിർന്ന നേതാക്കൾ

6 മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഒരുക്കങ്ങൾ ചർച്ച ചെയ്തു

രാജിയില്‍ ഉറച്ച് രാഹുൽ; പാർട്ടിയുടെ മുന്നോട്ടുപോക്ക് സംബന്ധിച്ച ചർച്ച ഏറ്റെടുത്ത് മുതിർന്ന നേതാക്കൾ

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നുള്ള രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതോടെ പാർട്ടിയുടെ മുന്നോട്ട് പോക്ക് സംബന്ധിച്ച ചർച്ചകൾ ഏറ്റെടുത്ത് മുതിർന്ന നേതാക്കൾ. നിയമസഭ തെരഞ്ഞെടുപ്പുകൾക്കായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ യോഗം ചേർന്നു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗം വിളിക്കാനും ധാരണയായി.

കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നുള്ള രാജി സന്നദ്ധതയിൽ നിന്ന് പിൻമാറാനോ ഇക്കാര്യം മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യാനോ രാഹുൽ ഗാന്ധി തയ്യാറല്ല. പി.സി.സികളിലെ പ്രശ്നങ്ങൾ അനുദിനം രൂക്ഷമാവുകയാണ്. പല സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെ ദൈനംദിന പ്രവർത്തനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച ചർച്ചകൾ മുതിർന്ന നേതാക്കൾ ഏറ്റെടുത്തത്. എ.കെ ആൻറണി, കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് അടമുള്ളവർ യോഗം ചേർന്നു.

6 മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഒരുക്കങ്ങൾ ചർച്ച ചെയ്തു. ആവശ്യമായ നിർദേശങ്ങൾ പി.സി.സികൾക്ക് നൽകും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗം സംഘടനാകാര്യ ചുമതലയുള്ള നേതാവ് കെ.സി വേണുഗോപാൽ വിളിക്കും.