LiveTV

Live

National

ചന്ദ്രയാന്‍ 2 ജൂലൈ 15ന് വിക്ഷേപിക്കും

ഉപഗ്രഹത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ജൂലൈ 15 പുലര്‍ച്ചെ 2.51ന് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ ചന്ദ്രയാന്‍ രണ്ടിനെ ഭൂമിയുടെ അന്തരീക്ഷം കടത്തും.

ചന്ദ്രയാന്‍ 2 ജൂലൈ 15ന് വിക്ഷേപിക്കും

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യം പ്രഖ്യാപിച്ച് ഐ.എസ്.ആര്‍.ഒ. അടുത്ത മാസം 15ന് ചന്ദ്രയാന്‍ 2 വിക്ഷേപിക്കും. ഉപഗ്രഹത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു.

2008ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്ന് ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റിയാണ് വിവരങ്ങള്‍ ശേഖരിച്ചതെങ്കില്‍ രണ്ടാം ദൌത്യത്തില്‍ ഇന്ത്യന്‍ പതാക പതിപ്പിച്ച ഉപഗ്രഹം ചന്ദ്രന്റെ പ്രതലത്തിലിറങ്ങും. ജൂലൈ 15 പുലര്‍ച്ചെ 2.51ന് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ ചന്ദ്രയാന്‍ രണ്ടിനെ ഭൂമിയുടെ അന്തരീക്ഷം കടത്തും.

രണ്ട് മാസമെടുത്ത് ചന്ദ്രന്റെ അന്തരീക്ഷത്തിലെത്തുന്ന ചാന്ദ്രയാന്‍ 2 പിന്നീട് രണ്ടായി പിളരും. ആദ്യ ഭാഗമായ ലൂണാര്‍ ഓര്‍ബിറ്റര്‍ ആദ്യ ദൌത്യത്തിലേത് പോലെ ചന്ദ്രനെ ചുറ്റി ചിത്രങ്ങളെടുക്കും. രണ്ടാം ഭാഗത്തില്‍ ഒരു ലാന്‍ഡറും ഒരു റോവറുമുണ്ട്. വിക്രം എന്ന ലാന്‍ഡര്‍ പ്രഗ്യാന്‍ എന്ന റോവറെ ചന്ദ്രോപരിതലത്തിലെത്തിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കേന്ദ്രീകരിച്ചാകും ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യം.