LiveTV

Live

National

വീണ്ടും കുഴല്‍ കിണര്‍ ദുരന്തം; 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രണ്ടുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

പഞ്ചാബിലെ സംഗ്രൂരില്‍ കുഴല്‍ കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

വീണ്ടും കുഴല്‍ കിണര്‍ ദുരന്തം; 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രണ്ടുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

കുഴല്‍ കിണര്‍ ദുരന്തത്തിന് ഒരു ഇര കൂടി. പഞ്ചാബിലെ സംഗ്രൂരില്‍ ഭഗ്വന്‍പുര ഗ്രാമത്തിലാണ് സംഭവം. ഫത്തേവീര്‍ സിംഗ് എന്ന രണ്ടുവയസുകാരന്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കുഴല്‍ കിണറില്‍ വീണത്. ആറ് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമായിരുന്നു കുട്ടിയെ പുറത്തെത്തിച്ചത്.

വീണ്ടും കുഴല്‍ കിണര്‍ ദുരന്തം; 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രണ്ടുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു എല്ലാവര്‍ക്കും. പക്ഷേ ആ പ്രതീക്ഷക്ക് അധികം ആയുസ്സുണ്ടായിരന്നില്ല. രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങി.

വീണ്ടും കുഴല്‍ കിണര്‍ ദുരന്തം; 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രണ്ടുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

കളിച്ചുകൊണ്ടിരിക്കെ ഉപയോഗ ശൂന്യമായ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീഴുകയായിരുന്നു. സമാന്തരമായി മറ്റൊരു കുഴല്‍കിണര്‍ കുഴിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.