LiveTV

Live

National

രാജ്യ തലസ്ഥാനത്ത് ചൂട് സര്‍വകാല റെക്കോര്‍ഡില്‍

ഡല്‍ഹിയില്‍ തിങ്കളാഴ്ച 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്

രാജ്യ തലസ്ഥാനത്ത് ചൂട് സര്‍വകാല റെക്കോര്‍ഡില്‍

രാജ്യ തലസ്ഥാനത്ത് ചൂട് സര്‍വകാല റെക്കോര്‍ഡില്‍. ഡല്‍ഹിയില്‍ തിങ്കളാഴ്ച 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത

ജൂണ്‍ പകുതിയോട് അടക്കുമ്പോള്‍ കനത്ത് ചൂടില്‍ ഉരുകുകയാണ് രാജ്യതലസ്ഥാനം. ഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതാദ്യമായി ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിന് സമീപം 48 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അതേസമയം രാജസ്ഥാനാണ് ഇന്ത്യയില്‍ ഏറ്റവും ചൂട് കൂടിയ നിലവിലെ സ്ഥലം. 51 ഡിഗ്രി സെല്‍ഷ്യസ് വരെ രാജസ്ഥാനില്‍ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു.

ജൂണില്‍ ഇത് നാലാം തവണയാണ് ചൂട് അന്‍പത് ഡിഗ്രി കടക്കുന്നത്. വരും ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഇതോടൊപ്പം ഉഷ്ണതരംഗത്തിന്‍റെ തീവ്രത ഇനിയും വര്‍ധിക്കാനും ഇടയുണ്ടെന്നാണ് കരുതുന്നത്.

മണ്‍സൂണിന് മുന്നോടിയായുള്ള പൊടിക്കാറ്റും രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ രൂപപ്പെടാനിടയുണ്ട്. എന്നാല്‍ ഇത് ചൂടിന് വലിയ രീതിയില്‍ ശമനം ഉണ്ടാക്കില്ല. വേനല്‍ കടുത്തതോടെ മഹാരാഷ്ട്ര അടക്കമുള്ള ഇടങ്ങളില്‍ വരള്‍ച്ച രൂക്ഷമായിരിക്കുകയാണ്.