LiveTV

Live

National

“ആ കുരുന്നു ജീവന് നീതി ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്”; കത്‍വ കേസന്വേഷിച്ച രമേശ് കുമാർ ജല്ല പറയുന്നു

ക്രൈം ബ്രാഞ്ചിൽ സീനിയർ സൂപ്പർ ഇന്റൻഡന്റ് ആയിരുന്ന ജല്ല കഴിഞ്ഞ മാസമാണ് റിട്ടയർ ചെയ്തത്

“ആ കുരുന്നു ജീവന് നീതി ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്”; കത്‍വ കേസന്വേഷിച്ച രമേശ് കുമാർ ജല്ല പറയുന്നു

2018 ജനുവരി 17 നാണ് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഒരു ഗ്രാമത്തിൽ എട്ടു വയസ്സുകാരി പെൺകുട്ടിയെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസിൽ അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടി സമീപത്തെ ക്ഷേത്രത്തിൽ വെച്ച് ക്രൂരമായി പീഢിപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയായിരുന്നുവെന്നും കണ്ടെത്തി.

ഒരു സർക്കാർ ഉദ്യോഗസ്ഥനടക്കം എട്ടു പേരെ പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖർവാൾ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിനു പിന്നാലെ കാശ്മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.

 കത്വ കേസ്; നടന്നത് ക്രൈം ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന കുറ്റകൃത്യം  
Also Read

കത്വ കേസ്; നടന്നത് ക്രൈം ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന കുറ്റകൃത്യം  

കേസ് ആദ്യം അന്വേഷിച്ച എസ്.ഐ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്‌പെഷ്യൽ പൊലീസ് ഓഫിസർ സുരേന്ദർ വർമ എന്നിവർ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു. എന്നാൽ ആരുടെയും സ്വാധീനത്തിന് വഴങ്ങാത്ത കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പൊലീസ് സമർപ്പിച്ച ശക്തമായ ചാർജ് ഷീറ്റിലൂടെയായിരുന്നു സംഭവത്തിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വന്നത്. ക്രൈംബ്രാഞ്ചിലെ സീനിയർ സൂപ്രണ്ടായ രമേഷ് കുമാർ ജല്ലയുടെ നേതൃത്വത്തിൽ ഹൈക്കോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം മാത്രം ശേഷിക്കേ ഏപ്രിൽ 9 ന് തന്നെ കുറ്റപത്രം സമർപ്പിച്ചു.

ഒരു സർക്കാർ ഉദ്യോഗസ്ഥനും നാല് പൊലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്നു എന്നതിനെപ്പറ്റി അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തിൽ ജല്ലയ്ക്കും അറിവില്ലായിരുന്നു. പ്രതികൾ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവർ ഒന്നും പറഞ്ഞിരുന്നില്ല. ഒരു പയ്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന് മാത്രമായിരുന്നു ഇവരുടെ ആദ്യമൊഴി.

കത്വ കേസ്; ശിക്ഷയിൽ തൃപ്തിയില്ലെന്നും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ
Also Read

കത്വ കേസ്; ശിക്ഷയിൽ തൃപ്തിയില്ലെന്നും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ

മൃതദേഹം ലഭിച്ച സ്ഥലത്ത് ചെളിയുടെ അംശം ഇല്ലായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിലെ ചെളി മറ്റൊരു പ്രദേശത്തുവച്ചാണ് കൊല്ലപ്പെട്ടത് എന്നതിന്റെ തെളിവായിരുന്നു. അന്വേഷണം പുരോഗമിക്കവേ ഫോട്ടോയിലെ ചെളി അപ്രത്യക്ഷമായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇതിനെത്തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ കേസിൽ ഇടപെടുന്നുണ്ടെന്ന് അന്വേഷണ സംഘം മനസിലാക്കിയത്.പെൺകുട്ടിയുടെ വസ്ത്രങ്ങൾ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അലക്കി വച്ചിരുന്നു എന്നുകൂടി വെളിവായതോടെ പ്രതികളായ പൊലീസുകാരിലേയ്ക്ക് അന്വേഷണമെത്തി.

ജല്ലയും സംഘവും സംഭവം നടന്ന ക്ഷേത്രത്തിലെത്തി കേസിലെ മുഖ്യപ്രതിയായ സഞ്ജി റാമിന്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി ക്ഷേത്രം തുറന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ മുടി കണ്ടെത്താനായത്. ഡി.എൻ.എ ടെസ്റ്റിൽ ഇത് പെൺകുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് സംഭവം ചുരുളഴിയുന്നത്.

കത്വ കേസ്; പീഡന- കൊലപാതക കേസിന്റെ നാള്‍വഴികളിങ്ങനെ
Also Read

കത്വ കേസ്; പീഡന- കൊലപാതക കേസിന്റെ നാള്‍വഴികളിങ്ങനെ

കേസ് ഒതുക്കിത്തീർക്കാനായി പ്രതികൾ പൊലീസ് ഉദ്യോഗസ്ഥന് 1,50,000 രൂപ നൽകിയതായി കുറ്റപത്രത്തിലുണ്ട്. ജമ്മു കാശ്മീരിലെ ബി.ജെ.പി എം.എൽ.എമാരായ ചൗധരി ലാൽ സിംഗും ചന്ദർ പ്രകാശ് ഗംഗയും കുറ്റവാളികളെ അനുകൂലിച്ച് റാലികളിൽ പങ്കെടുത്തിട്ടും ബാർ അസോസിയേഷൻ കേസ് രജിസ്റ്റർ ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിട്ടും അതിനെയൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് ജല്ലയുടെ നേതൃത്വത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും മുകളിൽ നിന്നും തങ്ങളുടെ മേൽ യാതൊരു വിധ സമ്മർദ്ദവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ ജല്ല മീഡിയകളിൽ വന്ന വിവിധ റിപ്പോർട്ടുകൾ മാത്രമായിരുന്നു തങ്ങൾക്കുണ്ടായിരുന്ന പ്രധാന സമ്മർദമെന്നും ചൂണ്ടിക്കാണിച്ചു . പക്ഷെ അതിനെ ഞങ്ങൾ വകവെക്കുകയെ ചെയ്തില്ല. ഏപ്രിൽ 9 നു കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തിയപ്പോൾ ചില അഭിഭാഷകർ സംഘത്തെ തടയാൻ ശ്രമിച്ചത് മാത്രമാണ് എടുത്ത് പറയാവുന്ന ഒരു ബുദ്ധിമുട്ട്.

കത്‍വ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് ക്ഷേത്രത്തില്‍ വെച്ചുതന്നെ
Also Read

കത്‍വ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് ക്ഷേത്രത്തില്‍ വെച്ചുതന്നെ

എന്നാൽ പി.ഡി.പി യുടെയും ബി.ജെ.പി യുടെയും നേതാക്കളെന്ന പേരിൽ ചിലയാളുകളിൽ നിന്ന് പ്രാദേശിക തലത്തിൽ പലതരം സമ്മർദ്ദങ്ങൾ ഉണ്ടായി. എന്നാൽ മന്ത്രിമാരോ എം.എൽ.എ മാരോ ബി.ജെ.പി യുടെയോ പി.ഡി.പിയുടെയോ ഔദ്യോഗിക നേതൃത്വത്തിലുള്ള ഒരാളും തങ്ങളുടെ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ക്രൈം ബ്രാഞ്ചിൽ സീനിയർ സൂപ്പർ ഇന്റൻഡന്റ് ആയിരുന്ന ജല്ല കഴിഞ്ഞ മാസമാണ് റിട്ടയർ ചെയ്തത്. അസിസ്റ്റന്റ് എസ്.പി നവീദ് പീർസാദ, വനിതാ ഡെപ്യൂട്ടി എസ്.പി ശ്വേതാംബര ശർമ്മ, സബ് ഇൻസ്പെക്റ്റർ ഇർഫാൻ വാനി, ഇൻസ്പെക്റ്റർ കെ.കെ ഗുപ്ത, അസിസ്റ്റന്റ് എസ്.ഐ താരിഖ് അഹ്മദ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.