കത്വ പീഡനം; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം
ദീപക് കജോരിയ, സഞ്ജീ റാം, പ്രവീഷ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്. മറ്റ് മൂന്നുപേര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും പിഴയും...
കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്ക് ശിക്ഷ വിധിച്ചു. പഞ്ചാബിലെ പഠാന്‍കോട്ട് സെഷല്‍സ് ശിക്ഷ വിധിച്ചത്. റവന്യൂ ഉദ്യോഗസ്ഥനും ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനുമായ സജ്ഞീ റാം, പൊലീസ് ഉദ്യോഗസ്ഥരായ പര്‍വേശ് കുമാര്‍, ദീപക് കജോരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം. ബാക്കി മൂന്ന് പേര്‍ക്ക് പിഴയോടുകൂടി അഞ്ചുവര്‍ഷം തടവാണ് വിധിച്ചിട്ടുള്ളത്.
പൊലീസ് ഉദ്യോഗസ്ഥരായ തിലക് രാജ്, ആനന്ദ് ദത്ത, പ്രവീഷ് കുമാര്‍ എന്നിവരെ കുറ്റക്കാരെന്ന് പഞ്ചാബിലെ പഠാന്‍കോട്ട് സെഷല്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെയാണ് അഞ്ച് വര്‍ഷം തടവിനും അമ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചത്. ഇവര്‍ തെളിവുകള്‍ നശിപ്പിക്കുകയും, നിയമവിരുദ്ധമായി പാരിതോഷികങ്ങള്‍ കൈപ്പറ്റുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. മുഖ്യപ്രതിയായ സജ്ഞീ റാമിന്റെ മകനും ഏഴാം പ്രതിയുമായിരുന്ന വിശാല്‍ ജംഗോത്രയെ കോടതി വെറുതെ വിട്ടു .
നാല് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേര് പ്രതികളായ കേസില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഈ പ്രതിയുടെ വിചാരണ പ്രത്യേകമാണ് നടത്തുന്നത്. പതിനഞ്ച് പേജ് കുറ്റപത്രത്തില്‍ എട്ട് വയസുള്ള പെണ്‍കുട്ടി ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും ക്ഷേത്രത്തിനകത്ത് വച്ച് ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ജമ്മുവിലെ കത്വയില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്. മുസ്ലിംകളിലെ പിന്നാക്കമായ ബക്കര്‍വാള്‍ സമുദായത്തിലെ ബാലികയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്
പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതായും ആന്തരികാവയവയങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പെണ്‍കുട്ടി ഉള്‍പ്പെടുന്ന ബകര്‍വാള്‍ സമുദായത്തെ ഭയപ്പെടുത്തി സ്ഥലത്ത് നിന്ന് അകറ്റുന്നതിനാണ് ഇത്തരത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
രാജ്യമൊട്ടാകെ പ്രതിഷേധത്തിന് വഴിവെച്ച സംഭവത്തില്‍ പ്രതികളെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി മന്ത്രിമാര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. അതേസമയം ശിക്ഷ അപര്യാപ്തമാണെന്ന് കാണിച്ച് മേല്‍കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന് പറഞ്ഞു.
നൂറിലധികം സാക്ഷികളെ വിസ്തരിക്കുകയും 150ല്‍ അധികം തവണ വാദം കേള്‍ക്കുകയും ചെയ്ത പ്രമാദമായ കേസില്‍ ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് കോടതി വിധിപറഞ്ഞത്.