LiveTV

Live

National

കത്വ കേസ്; ശിക്ഷയിൽ തൃപ്തിയില്ലെന്നും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ

പ്രതികൾ ഇതിന് മുൻപ് ക്രിമിനൽ കേസുകളി‍ൽ പ്രതികളായിട്ടില്ലെന്നും ഇവർക്ക് മനംമാറ്റം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നുമുള്ള രണ്ട് കാരണങ്ങൾ പരിഗണിച്ച് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു

കത്വ കേസ്; ശിക്ഷയിൽ തൃപ്തിയില്ലെന്നും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ

കശ്മീരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും മൂന്ന് പേർക്ക് അഞ്ച് വർഷം തടവിനും കോടതി വിധിച്ചു. എന്നാൽ ശിക്ഷയിൽ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു

കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ രണ്ട് കാരണങ്ങൾ പരിഗണിച്ച് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. അതിൽ പ്രധാനമായും പ്രതികൾ ഇതിന് മുൻപ് ക്രിമിനൽ കേസുകളി‍ൽ പ്രതികളായിട്ടില്ലെന്നായിരുന്നു. ഇതോടൊപ്പം ഇവർക്ക് മനംമാറ്റം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും കോടതി വിലയിരുത്തി