LiveTV

Live

National

അലിഗഡില്‍ രണ്ടര വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം തുടരുന്നു

മുഖ്യമന്ത്രിയുടെ ഓഫീസ് വിളിപ്പിച്ചിട്ടും യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കാന്‍ കുട്ടിയുടെ കുടുംബം തയ്യാറായില്ല

അലിഗഡില്‍ രണ്ടര വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം തുടരുന്നു

അലിഗഡില്‍ രണ്ടര വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിപ്പിച്ചിട്ടും യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കാന്‍ കുട്ടിയുടെ കുടുംബം തയ്യാറായില്ല.

മാതാപിതാക്കളോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് ശക്തമാകുന്ന ആവശ്യം.കുട്ടിയുടെ മാതാവാണ് ആവശ്യം ആദ്യം ഉന്നയിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളും പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇതിനിടെയാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് വിളിച്ചത്. കുടുംബത്തില്‍ ആരുമില്ലെന്നും മുഖ്യമന്ത്രി കാണുന്നില്ലെന്നുമാണ് പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി. യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ ക്രമസമാധാന പാലനം തകര്‍ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി

പ്രതിഷേധം ശക്തമായതോടെ യോഗി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥരുമായി സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് കൂടിയാലോചന നടത്തി. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയാകുന്നതെങ്കിൽ അതിനെ പീഡനമായി കണക്കാക്കമെന്നും, ഇര വിവാഹിതയാണെങ്കിൽ കാര്യങ്ങൾ മാറുമെന്നുമുള്ള മന്ത്രി ഉപേന്ദ്ര തിവാരിയുടെ പ്രസ്താവനക്കെതിരെയും പ്രതിഷേധം ശക്തമാണ്.