LiveTV

Live

National

മഴ പെയ്യാന്‍ തവള കല്യാണം

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഇത്തരത്തില്‍ തവള കല്യാണങ്ങള്‍‌ നടത്തിയിരുന്നു.

മഴ പെയ്യാന്‍ തവള കല്യാണം

മഴ ലഭിക്കാന്‍ വ്യത്യസ്തമായ ഒരു ആചാരം കര്‍ണാടകയിലും. തവളകളെ തമ്മില്‍‌ കല്യാണം കഴിപ്പിച്ചാണ് കര്‍ണാടക ഉഡുപ്പിയിലെ ഏതാനും പേര്‍ മഴക്കായുള്ള പ്രാര്‍ത്ഥന നടത്തിയത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഇത്തരത്തില്‍ തവള കല്യാണങ്ങള്‍‌ നടത്തിയിരുന്നു.

പ്രത്യേക വാഹനത്തില്‍ നിരവധി പേരുടെ അകമ്പടിയോടെയാണ് രണ്ട് കൂടുകളിലായി വരന്‍ തവളയെയും വധു തവളയെയും കല്യാണത്തിനായെത്തിച്ചത്. ശേഷം സംഘാടകര്‍ പ്രത്യേകം പേര് നല്‍കിയ കല്‍സങ്കിന്‍റെ മകന്‍ വരുണ്‍ തവളയുടെയും കൊലാല്‍ഗിരി കിളിഞ്ചെയുടെ മകള്‍ വര്‍ഷ തവളയുടെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് ആരതി ഉഴിഞ്ഞ് മന്ത്രങ്ങള്‍ ഉരുവിട്ട് വധൂവരന്മാരെ അനുഗ്രഹിക്കാന്‍ നിരവധി പേരാണ് തവളക്കല്യാണത്തില്‍ പങ്കെടുത്തത്.

ചടങ്ങുകള്‍ക്ക് ശേഷം ഇരു തവളകളെയും ഒരു കൂട്ടിലാക്കി മഴക്കായുള്ള പ്രാര്‍ഥന. ചെറിയരീതിയിലുള്ള സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു. നാട്ടിലെങ്ങും കനത്ത വരള്‍ച്ചയാണ്. പ്രതീക്ഷിച്ച മഴയും ലഭിക്കുന്നില്ല. ഉഡുപ്പി നഗരത്തില്‍ കുടിവെള്ളമെത്തിച്ചിരുന്ന ബജി ഡാമിലെ വെള്ളം കൂടി വറ്റിയതോടെയാണ് ഉഡുപ്പിയിലെ ഏതാനും പേര്‍ വ്യത്യസ്തമായ ആചാരം തെരഞ്ഞെടുത്തത്.