LiveTV

Live

National

സംസ്ഥാന ഘടകത്തിന് നേരെ വിമര്‍ശനമുന്നയിച്ച് സി.പി.എം  കേന്ദ്ര കമ്മിറ്റിക്ക് വി.എസ് അച്യുതാനന്ദന്റെ കത്ത്

വസ്തുനിഷ്ഠ നിഗമനത്തേക്കാള്‍ വ്യക്തിനിഷ്ഠ തീര്‍പ്പുകളാണ് പാര്‍ട്ടിയില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

സംസ്ഥാന ഘടകത്തിന് നേരെ വിമര്‍ശനമുന്നയിച്ച് സി.പി.എം  കേന്ദ്ര കമ്മിറ്റിക്ക് വി.എസ് അച്യുതാനന്ദന്റെ കത്ത്

സംസ്ഥാന ഘടകത്തിന് നേരെ വിമര്‍ശനമുന്നയിച്ച് കേന്ദ്രകമ്മിറ്റിക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്. എന്ത് കൊണ്ട് തിരിച്ചടിയേറ്റു എന്ന് സത്യസന്ധമായി പരിശോധിക്കപ്പെടണമെന്നും ആ തെറ്റുകള്‍ തിരുത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നും കത്തില്‍ വിഎസ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കാണണമെന്ന് വി.എസ് 
Also Read

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കാണണമെന്ന് വി.എസ് 

ജനങ്ങളിലേക്ക് ഇറങ്ങിപ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിയണം. വസ്തു നിഷ്ഠ നിഗമനത്തേക്കാള്‍ വ്യക്തിനിഷ്ഠ തീര്‍പ്പുകളാണ് പാര്‍ട്ടിയില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂലധനശക്തികള്‍ക്ക് പാര്‍ട്ടി അടിമപ്പെട്ട് പോകരുതെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.

നേരത്തെ മത വര്‍ഗീയ ശക്തികള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മുന്നേറുമ്പോള്‍ തൊടുന്യായം കണ്ടെത്താതെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍ പറ‍ഞ്ഞിരുന്നു . ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ത്യാഗപൂർണമായ രാഷ്ട്രീയത്തിന്റെ പിൻമുറക്കാരായി ഇറങ്ങുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും വി.എസ് പറഞ്ഞിരുന്നു.