LiveTV

Live

National

പട്ടിണി കിടന്ന് മരണമെന്ന് ആരോപണം; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്ന് ജാര്‍ഖണ്ഡ് മന്ത്രി

എന്നാല്‍ മരണം പട്ടിണി മൂലമല്ലെന്ന് അറിയിച്ച് ജില്ലാ അധികാരികൾ രംഗത്ത് വന്നു

പട്ടിണി കിടന്ന് മരണമെന്ന് ആരോപണം; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്ന് ജാര്‍ഖണ്ഡ് മന്ത്രി

ജാർഖണ്ഡിൽ രാമചന്ദ്ര മുണ്ഡെ എന്ന മധ്യവയസ്ക്കൻ മരണപ്പെട്ടത് പട്ടിണി കിടന്നാണെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഭക്ഷ്യമന്ത്രി. തങ്ങൾക്ക് റേഷൻ ലഭിക്കാറില്ലെന്നും, മൂന്ന് ദിവസത്തോളം പട്ടിണി കിടന്നാണ് മുണ്ഡെ മരിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ആധാറുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക്ക് യന്ത്രം പ്രവർത്തിക്കാതിരുന്നതിനാൽ മൂന്ന് മാസത്തോളമായി റേഷനൊന്നും ലഭിച്ചിരുന്നല്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ മുതിര്‍ന്ന ബി.ജെ.പി നേതാവും സംസ്ഥാന ഭക്ഷ്യ മന്ത്രിയുമായ സരയു റായി, മരണപ്പെട്ട രാമചന്ദ്ര മുണ്ഡെയുടെ ശരീരം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമന്നും അറിയിച്ചു.

പട്ടിണി കിടന്ന് മരണമെന്ന് ആരോപണം; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്ന് ജാര്‍ഖണ്ഡ് മന്ത്രി
ജാർഖണ്ഡ് ഭക്ഷ്യ മന്ത്രി സരയു റായി

റേഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും റായി അറിയിച്ചു. പ്രശ്നത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു. എന്നാൽ റേഷൻ മുടങ്ങിയെന്ന ബന്ധുക്കളുടെ ആരോപണം തള്ളി ജില്ലാ അധികാരികൾ രംഗത്ത് വന്നു.

മരണം സംഭവിച്ചത് പട്ടിണി മൂലമല്ലെന്നും, കുടുംബത്തിന് എല്ലാ വിധ ആനുകൂല്യങ്ങളും ലഭിച്ചിരുന്നതായും മഹുവാദന്ത് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പറഞ്ഞു. പ്രദേശത്തെ മോശം ഇന്റർനെറ്റ് ലഭ്യത കാരണം, വിവരങ്ങളെല്ലാം ഓഫ്‍ലെെനായിട്ടും സൂക്ഷിക്കണമെന്നും, റേഷൻ വിതരണ നടപടികൾ തുടരണമെന്നുമുള്ള നിർദേശം അ‍ഡ്മിനിസ്ട്രേഷൻ നൽകിയിരുന്നതായും മജിസ്ട്രേറ്റ് സുധീർ കുമാർ ദാസ് പറയുന്നു.